Advertisement

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാന്‍ ഉത്തരവ്

July 29, 2021
1 minute Read
forward reservation ; PSC decision today

പിഎസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ്. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബര്‍ 29 വരെ നീട്ടാനാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്.ലിസ്റ്റ് നീട്ടുമ്പോൾ മൂന്ന് മാസത്തേക്കെങ്കിലും ആയിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. നിയമ വശം പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പിഎസ് സി അറിയിച്ചു. അതേ സമയം വനിത കോണ്‍സ്റ്റബിള്‍ ലിസ്റ്റ് നീട്ടണം എന്ന അപേക്ഷ നാളെ പരിഗണിക്കും.

Read Also: ഒരു ലക്ഷം പേർക്ക് നിയമനം നൽകാൻ കോഗ്നിസന്റ്; 2022 ഓടെ 45,000 ഇന്ത്യക്കാർക്ക് അവസരം

കൊവിഡ് പശ്ചാത്തലത്തില്‍ റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശുപാര്‍ശയെയും കൊവിഡ് ബാധിക്കാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top