Advertisement

ഒരു ലക്ഷം പേർക്ക് നിയമനം നൽകാൻ കോഗ്നിസന്റ്; 2022 ഓടെ 45,000 ഇന്ത്യക്കാർക്ക് അവസരം

July 29, 2021
2 minutes Read
Cognizant to Hire

യു.എസ്. ആസ്ഥാനമായുള്ള ടെക് ഭീമന്മാരായ കോഗ്നിസന്റ് ഈ വർഷം ഒരു ലക്ഷത്തോളം പേരെ നിയമിച്ചേക്കും. കമ്പനിയിൽ നിന്ന് ഉയർന്ന തോതിൽ ജീവനക്കാർ രാജി വച്ച് പുറത്ത് പോകുന്നതിനെ തുടർന്നാണ് തീരുമാനം. കൂടാതെ, ഈ വർഷം 30,000 ത്തോളം പുതിയ ബിരുദധാരികൾ കമ്പനിയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോഗ്നിസന്റ് അറിയിച്ചു. 2022-ഓടെ ഇന്ത്യയിൽ പുതുതായി പഠിച്ചിറങ്ങിയ 45,000 പേർക്ക് ജോലി നൽകാൻ ലക്ഷ്യംവെക്കുന്നതായും കമ്പനി വ്യക്തമാക്കി.

Read Also: ഐപിഒയ്ക്കുമുമ്പെ പേടിഎമ്മിന്റെ തലപ്പത്തുനിന്ന് ഉന്നതരുടെ കൊഴിഞ്ഞുപോക്ക്

ജീവനക്കാരുടെ കൊഴിഞ്ഞ് പോക്കിന്റെ പശ്ചാത്തലത്തിൽ ജോലി ക്രമീകരണം, സ്ഥാനക്കയറ്റം അടക്കമുള്ള നടപടികൾ സ്വീകരിച്ചതായും കോഗ്നിസന്റ് സി.ഇ.ഒ. ബ്രയാൻ ഹംഫ്രീസ് അറിയിച്ചു. ഈ വർഷം ഏകദേശം ഒരു ലക്ഷം പേരെ നിയമിക്കാനും പരിശീലിപ്പിക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ജൂനിയർ, മിഡ് ലെവൽ തസ്തികകളിലാണ് കൊഴിഞ്ഞുപോക്ക് പ്രധാനമായും ഉള്ളതെന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ഇതൊരു ആഗോള പ്രതിഭാസമാണെന്നും അവർ വ്യക്തമാക്കി.

Story Highlights: Cognizant To Hire 1 Lakh Employees In 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top