കയ്യാങ്കളി കേസ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

കയ്യാങ്കളി കേസില്‍ പ്രതിക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രിംകോടതി വിധിക്ക് എതിരെ സംസാരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. മന്ത്രി രാജി വച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും നീതിബോധത്തിനും എതിരെന്നും പ്രതിപക്ഷം പറഞ്ഞു. നേരത്തെ പ്രതിപക്ഷം സീറ്റില്‍ എണീറ്റ് നിന്ന് പ്രതിഷേധിച്ചിരുന്നു. പുറത്തിറങ്ങിയ പ്രതിപക്ഷം മാധ്യമങ്ങളെ കണ്ടു.
Read Also: നിയമസഭ കയ്യാങ്കളി കേസ് : ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച
നോട്ടിസ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം അഴിഞ്ഞാടിയ വെള്ളിയാഴ്ച നിയമസഭയുടെ ദുഃഖവെള്ളിയായി അറിയപ്പെടുമെന്ന് പി ടി തോമസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാക്കാവുന്ന വിദ്യാഭ്യാസ മന്ത്രിയെന്നായിരുന്നു വി ശിവന്‍ കുട്ടിയെ കുറിച്ചുള്ള പരിഹാസം. കയ്യാങ്കളി കേസില്‍ ഉണ്ടായത് നിയമസഭയിലെ എക്കാലത്തെയും ദുഃഖവെള്ളിയെന്നും പി ടി തോമസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി കേട്ടാല്‍ പ്രതിപക്ഷമാണ് കുറ്റക്കാരെന്ന് തോന്നും. ആന കരിമ്പിന്‍ കാട്ടില്‍ കയറിയതുപോലെ പ്രതിപക്ഷം നിയമസഭയില്‍ പെരുമാറിയത്. വിധിയില്‍ ഏറ്റവും സന്തോഷിക്കുന്നത് കെ എം മാണിയുടെ ആത്മാവെന്നും പരാമര്‍ശം.
അതേസമയം സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. കേസ് പിന്‍വലിക്കാന്‍ അവകാശം ഉണ്ടോയെന്ന കാര്യമാണ് കോടതി പരിഗണിച്ചത്. കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും മുഖ്യമന്ത്രി. കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അവകാശമുണ്ട്. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. വിവിധ സംസ്ഥാനങ്ങളിലെ സഭകളില്‍ നടന്ന സംഭവങ്ങള്‍ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി.
Story Highlights: assembly ruckus case denied permission for urgent resolution; Opposition boycotts assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here