ശിവന്‍കുട്ടിയുടെ രാജി; തലസ്ഥാനത്ത് സംഘര്‍ഷം, സംസ്ഥാന വ്യാപക പ്രതിഷേധം

നിയമസഭാ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി സ്ഥാനത്ത് നിന്ന് വി.ശിവന്‍ കുട്ടിയെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം.മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ബഹളവും ബഹിഷ്കരണവും. പ്രതിഷേധത്തിൽ മാത്രം ഒതുക്കേണ്ടെന്നും സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കാനുമാണ് കോണ്‍ഗ്രസ് തീരുമാനം.എല്ലാ ജില്ലകളിലും കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
സമരങ്ങള്‍ക്ക് നേരെ ലാത്തിവീശി കൂടുതല്‍ ജനശ്രദ്ധ നേടാന്‍ അവസരം ഒരുക്കരുതെന്നാണ് പൊലീസിനുള്ള നിര്‍ദേശം. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ പൊലീസിനെ പരമാവധി പ്രകോപിപ്പിച്ചിട്ടും പൊലീസ് കണ്ണീര്‍വാതകം പോലും പ്രയോഗിച്ചില്ല. നാളെയും സമരങ്ങള്‍ തുടരും.
നിയമസഭയിലേക്കുള്ള മാര്‍ച്ചില്‍ വി.ഡി.സതീശനും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുത്തു.സെക്രട്ടേറിയറ്റിലേക്കുള്ള എ.ബി.വി.പി മാര്‍ച്ചിലും സംഘര്‍ഷം. പ്രതിഷേധങ്ങള്‍ക്ക് നേരെ ലാത്തിവീശാതെ നോക്കാനാണ് പൊലീസിന് സര്‍ക്കാരിന്റെ നിര്‍ദേശം. മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്. ക്രിമിനല്‍ മന്ത്രി വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യണോയെന്ന് രക്ഷിതാക്കള്‍ ചിന്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here