Advertisement

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: വി. ഡി സതീശൻ മലക്കം മറിഞ്ഞത് കഴിഞ്ഞകാല നിലപാടുകൾക്ക് കടകവിരുദ്ധമെന്ന് യൂത്ത് കോൺഗ്രസ്

July 29, 2021
Google News 1 minute Read
youth congress against satheeshan

ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി സതീശനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞത് കഴിഞ്ഞകാല നിലപാടുകൾക്ക് കടകവിരുദ്ധമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ നിലപാട് പെതുസമൂഹത്തിന് മുന്നിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും വിമർശനം ഉയർന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലാണ് നേതാക്കളുടെ വിമർശനം.

യോഗത്തിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിമാർ അടക്കമുള്ളവർ പ്രതിപക്ഷ നേതാവിനെതിരെ രംഗത്തെത്തി. സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് വി. ഡി സതീശൻ സർക്കാർ നിലപാട് സ്വാഗതം ചെയ്യുകയാണ് ആദ്യം ചെയ്തത്. പിന്നീട് നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു. ഇത് പാർട്ടിയെക്കുറിച്ച് ജനങ്ങളുടെ മുന്നിൽ തെറ്റായ ധാരണയുണ്ടാക്കിയെന്നും യോഗത്തിൽ ആരോപണം ഉയർന്നു.

Read Also:ന്യൂനപക്ഷ സ്‌കോളർഷിപ്പ്; എം വി ഗോവിന്ദനെ തള്ളി എം എ ബേബി

അതിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. യൂത്ത് കോൺഗ്രസിലും നേതൃമാറ്റം വേണമെന്നാണ് ആവശ്യം. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപണം ഉയർന്നു. ഷാഫി പറമ്പിലിന്റേത് ഏകപക്ഷീയമായ നിലപാടുകളാണ്. യൂത്ത് കോൺഗ്രസിന് പാർട് ടൈം പ്രസിഡന്റിനെയല്ല ആവശ്യം. സംസ്ഥാന നേതാക്കൾ വിളിച്ചാൽ പോലും ഫോണെടുക്കാൻ സമയമില്ലാത്ത പ്രസിഡന്റായി ഷാഫി മാറിയെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

Story Highlights: youth congress against satheeshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here