Advertisement

ദിവസവും അൽപ്പം തൈര് കഴിക്കുന്നത് കൊണ്ടുള്ള പത്ത് ഗുണങ്ങൾ

July 30, 2021
2 minutes Read
10 Benefits of Curd

ആരോഗ്യത്തിനും അനാരോഗ്യത്തിനും കാരണമാകുന്നത് ഭക്ഷണങ്ങളാണ്. ചില ഭക്ഷണങ്ങൾ ആരോഗ്യകരമാണെങ്കിലും കഴിക്കുന്ന രീതി ഇതിനെ അനാരോഗ്യകരമാക്കിയേക്കാം. നാം ചിലപ്പോൾ അധികം പ്രാധാന്യം നൽകാത്ത ചില ഭക്ഷണങ്ങളാകും വലിയ ആരോഗ്യ ഗുണങ്ങൾ നൽകുന്നത്. ഇത്തരത്തിൽ ഒന്നാണ് തൈര്.

ദിവസവും ഉച്ച ഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അൽപ്പം തൈര് കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തൈരിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ശരീരത്തിനും മനസിനും കൂടുതൽ ഉന്മേഷവും ഉണർവും നൽകുന്നു. ഒരു പാത്രംതൈരിൽ നിന്നും നിങ്ങൾക്ക് ധാരാളം കാത്സ്യവും വിറ്റാമിൻ ഡിയും ലഭിക്കുന്നു.

പാൽ മാത്രമല്ല അതിന്റെ ഉപോൽപന്നങ്ങളും ആരോഗ്യത്തിന് ഗുണകരമാണ് എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. അതിൽ പ്രധാനിയാണ് തൈര്. തൈരിന്റെ ഗുണഗണങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്.

Read Also: പീനട്ട് ബട്ടറിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം

  • പാൽ കുടിക്കുന്നത് കൊണ്ട് ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത്തരക്കാർക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് തൈര്. കാരണം തൈര് പാലിനേക്കാൾ വേഗം ദഹിക്കും.
  • ഒരു പാത്രം തൈരിൽ നിന്ന് തന്നെ ധാരാളം കാത്സ്യവും വിറ്റാമിൻ ഡിയും ലഭിക്കുന്നു. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കാത്സ്യം എല്ലുകളെ ദൃഢമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അത് ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഗുണം ചെയ്യും. എല്ലുകൾക്ക് ഉണ്ടാവുന്ന രോഗങ്ങളും ഇതിലൂടെ തടയാൻ കഴിയും.
  • തൈരിൽ പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
  • ചർമ്മ സംരക്ഷണത്തിനും തൈര് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃത കോശങ്ങളെ ഇല്ലാതാക്കുന്നു. തൈര് ഫേസ്പാക്കായും ഉപയോഗിക്കാവുന്നതാണ്.
  • മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്റ്റീരിയകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. അവ കുടൽ സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റുന്നു. അത് നിങ്ങളുടെ ദഹനത്തെ നിയന്ത്രിക്കുകയും നിങ്ങളുടെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
  • ഒരൽപം തൈരിൽ പോട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി5, സിങ്ക്, അയോഡിൻ, റിബോഫ്ലാവിൻ തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഗലയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിൻ ബി12 ഉം തൈരിൽ അടങ്ങിയിട്ടുണ്ട്.
  • ഭാരം ആരോഗ്യകരമായി നിലനിർത്താൻ തൈരിലെ പോഷകങ്ങൾ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദ്രോഗങ്ങൾ അകറ്റാനും തൈര് കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കൂട്ടാൻ ഒരു ബൗൾ വരെ തൈര് കഴിക്കാവുന്നതാണ്.

Read Also:ചോളം നിസ്സാരക്കാരനല്ല; ഗുണങ്ങൾ പലതുണ്ട്

  • തൈരിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ വയറിലുണ്ടാകാവുന്ന ലാക്ടോസ് വിരുദ്ധത (lactose intolerance), മലബന്ധം, വയറിളക്കം കോളോൺ കാൻസർ തുടങ്ങിയ പ്രശ്നങ്ങളിൽ ഗുണകരമാകാറുണ്ട്.
  • ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ബാക്ടീരിയകൾ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വർധിപ്പിക്കുന്നു.
  • തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയിൽ കാത്സ്യം ശരീരത്ത് കടക്കുകയും അത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അത് ഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.

Story Highlights: 10 Health Benefits of Curd

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top