Advertisement

ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാല ഇടവേളയെടുത്ത് ബെൻ സ്റ്റോക്സ്

July 30, 2021
Google News 3 minutes Read
ben stokes break cricket

ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാല ഇടവേളയെടുത്ത് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. മാനസികാരോഗ്യം പരിഗണിച്ചാണ് താരത്തിൻ്റെ പിന്മാറ്റം. ചൂണ്ടുവിരലിലെ പരുക്കും ഈ തീരുമാനം എടുക്കാൻ സ്റ്റോക്സിനെ പ്രേരിപ്പിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇടവേള എടുത്തതോടെ താരം ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കില്ല. (ben stokes break cricket)

കഴിഞ്ഞ വർഷം ഏതാണ്ട് മുഴുവനായും ബയോ ബബിളിലാണ് സ്റ്റോക്സ് കഴിച്ചുകൂട്ടിയത്. ഐപിഎലിൽ ഉൾപ്പെടെ ബയോ ബബിളിൽ കഴിഞ്ഞ താരത്തിൻ്റെ പിതാവ് കഴിഞ്ഞ ഡിസംബറിൽ മരണപ്പെട്ടിരുന്നു. ഇതൊക്കെ സ്റ്റോക്സിൻ്റെ മാനസികാരോഗ്യത്തിനു പ്രശ്നമുണ്ടാക്കിയെന്നാണ് വിവരം. അടുത്തിടെ രണ്ടാം നിര ഇംഗ്ലണ്ട് ടീമിനെ നയിച്ച് പാകിസ്താനെതിരെ 3-0ന് ഏകദിന പരമ്പര നേടാൻ സ്റ്റോക്സിനു കഴിഞ്ഞിരുന്നു. ടി-20 പരമ്പരയിൽ താരത്തിനു വിശ്രമം അനുവദിച്ചു.

Read Also: ഇന്ത്യക്കെതിരെ മികച്ച പ്രകടനം; ഹസരങ്കയ്ക്ക് പിന്നാലെ നാല് ഐപിഎൽ ടീമുകൾ

അതേസമയം, ശ്രീലങ്കൻ പര്യടനത്തിനു പിന്നാലെ ട്വീറ്റുമായി മലയാളി താരം സഞ്ജു സാംസൺ രംഗത്തെത്തി. ചില നല്ല ഓർമ്മകളും ചില മോശം ഓർമ്മകളും ഉണ്ടായെന്നും യാത്ര തുടരുകയാണെന്നും സഞ്ജു ട്വിറ്ററിൽ കുറിച്ചു. ഒരു ഏകദിന മത്സരം കളിച്ച് 46 റൺസെടുത്ത താരത്തിന് ടി-20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ആദ്യ ടി-20യിൽ 27 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയ മലയാളി താരം യഥാക്രമം 7, 0 എന്നിങ്ങനെയാണ് അടുത്ത രണ്ട് മത്സരങ്ങളിൽ കാഴ്ചവച്ചത്.

ഇന്ത്യക്കെതിരായ ടി-20 പരമ്പര ശ്രീലങ്ക 2-1 എന്ന നിലയിൽ ശ്രീലങ്ക സ്വന്തമാക്കിയിരുന്നു. നിർണായകമായ മൂന്നാം മത്സരത്തിൽ 7 വിക്കറ്റ് ജയമാണ് ആതിഥേയർ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 82 റൺസ് വിജയലക്ഷ്യം 14.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലങ്ക മറികടന്നു. നാല് ഓവറിൽ വെറും ഒമ്പത് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ വനിന്ദു ഹസരംഗയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. ഇന്ത്യക്കായി രാഹുൽ ചഹറാണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.

Story Highlights: ben stokes break from cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here