Advertisement

കുതിരാൻ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം,ഉദ്ഘാടനം നീണ്ടേക്കും

July 30, 2021
0 minutes Read

ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തൃശൂർ കുതിരാൻ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം. തുരങ്കത്തിന്റെ ഉദ്ഘാടനം നീണ്ടേയ്ക്കും. സുരക്ഷാ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ ഇതുവരേയും എത്തിയില്ല. പരിശോധന എന്നു നടക്കുമെന്ന് അറിയിപ്പും കിട്ടിയില്ലെന്ന് നിർമാണ കരാർ കമ്പനിയായ കെ എം സി അറിയിച്ചു.എന്നാൽ കുതിരാൻ തുരങ്കം ഞായറാഴ്ച തുറക്കുമെന്നാണ് മന്ത്രി റിയാസ് നിയമസഭയെ അറിയിച്ചിരുന്നത്.

തുരങ്ക നിർമാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ സുരക്ഷാ സർട്ടിഫിക്കറ്റ്‌ ലഭിച്ചാൽ മാത്രമേ ട്രയൽ റൺ നടത്താൻ കഴിയു. ട്രയൽ റൺ നടത്തി സുരക്ഷ ഉറപ്പാക്കിയാലേ തുറന്നുകൊടുക്കാനും കഴിയു. ഇത് എന്നാണെന്നതിൽ വ്യക്തത വരുത്താനാകത്തതിനാൽ ഞായറാഴ്ച തുരങ്കം തുറക്കാനാകില്ലെന്ന് ഏതാണ്ട് ഉറപ്പായി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top