Advertisement

കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന മൊബൈൽ ആപ്പുകൾ സംസ്ഥാനത്ത് വ്യാപകം

July 30, 2021
1 minute Read
money lending mobile app

കൊവിഡിന്റെ മറവിൽ കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന മൊബൈൽ ആപ്പുകൾ സംസ്ഥാനത്ത് വ്യാപകം. തിരിച്ചടവ് മുടങ്ങിയാൽ വട്ടിപ്പലിശക്കാരായ ആപ്പുകാരിൽ നിന്ന് കടക്കാരന് ഭീഷണിയാണ് ഉണ്ടാകുക. ആപ്പുകാരുടെ ഭീഷണിയെ തുടർന്ന് കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകി.

30 ശതമാനം പലിശയാണ് ഇത്തരം ആപ്പുകൾ ഈടാക്കുന്നത്. ഒരാഴ്ചയാണ് തിരിച്ചടവിനുള്ള കാലാവധി. 5000 രൂപയ്ക്ക് 1900 രൂപ പലിശ, കൃത്യമായി തിരിച്ചടച്ചാൽ ഘട്ടം ഘട്ടമായി കടം തരുന്ന തുകയും വർധിക്കും. എന്നാൽ തിരിച്ചടവ് മുടങ്ങിയാൽ ആദ്യം വാട്‌സ് ആപ്പ് മെസേജ്, പിന്നെ ഭീഷണി കോളും. കോൺടാക്റ്റ് ലിസ്റ്റിലേക്ക് മേസ്സേജുകളയച്ച് അപമാനിക്കുമെന്നാണ് ആദ്യ ഭീഷണി.

പണം കടം ചോദിച്ച് കിട്ടാതായപ്പോൾ സുഹൃത്തുക്കൾ വഴിയാണ് ഉള്ളിയേരി സ്വദേശി മനോജ് ആപ്പ് പരിചയപ്പെട്ടത്.ആദ്യം ഒരാപ്പിൽ നിന്ന് പണം കടമെടുത്തു. തിരിച്ചടയ്ക്കാൻ നിവർത്തിയില്ലാതെ വന്നപ്പോൾ കൂടുതൽ മാർവാഡി ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തുടങ്ങി. ഇപ്പോൾ 10 മാർവാഡി ആപ്പുകളിൽ നിന്ന് മനോജ് പണം കണ്ടെടുത്തിട്ടുണ്ട്.

Read Also: കൊവിഡ് വാക്‌സിനായി കാത്തിരിപ്പിലാണോ? ലഭ്യത അറിയാം, ആപ്പുമായി വിദ്യാര്‍ത്ഥി

മിക്കവാറും ആപ്പുകളുടെ തിരിച്ചടവ് ഉത്തരേന്ത്യക്കാരനായ ഒരാളുടെ അക്കൗണ്ടിലേക്കാണ്. നിയമ വിധേയമല്ലാതെ പ്രവർത്തിക്കുന്ന ഈ ആപ്പുകൾ ചൂഷണം ചെയ്യുന്നത് മലയാളികളുടെ കൊവിഡ് കാല ദാരിദ്ര്യത്തെയും പട്ടിണിയുമാണ്.

Story Highlights: money lending mobile app

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top