ലിംഗ സമത്വത്തിൽ കേരള പൊലീസ് മാതൃക; കേരളത്തിൽ ജോലി ചെയ്യാനായതിൽ സന്തോഷം; ഋഷിരാജ് സിംഗ്

ലിംഗ സമത്വത്തിൽ കേരള പൊലീസ് മാതൃകയാണ് സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസിന് കഴിയുന്നു. കേരളം പോലെ സുന്ദരമായ സ്ഥലത്ത് ജോലി ചെയ്തതിൽ സന്തോഷം.വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരുമെന്ന് ഋഷിരാജ് സിംഗ് അറിയിച്ചു.
കേരളത്തിൽ സ്ത്രീകൾക്ക് ഏതു സമയം പൊലീസ് സ്റ്റേഷനിൽ പോകുന്നതിന് കഴിയുന്നു,സാമൂഹിക അംഗീകാരം നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ യാത്ര അയപ്പ് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
36 വര്‍ഷത്തെ സേവനത്തിന് ശേഷം ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും. വിരമിച്ച ശേഷവും കേരളത്തില്‍ തുടരുമെന്നാണ് ഋഷിരാജ് സിംഗ് അറിയിച്ചിട്ടുള്ളത്.ജയില്‍ ഡിജിപി, ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി പ്രധാന തസ്തികകളില്‍ ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1985 ബാച്ച് ഐപിഎസുകാരനായ ഋഷിരാജ് സിംഗ്, 24ാം വയസ്സിലാണ് കേരളത്തില്‍ എത്തുന്നത്. ഏറെക്കാലവും സര്‍വീസ് കേരളത്തില്‍ തന്നെ. സിബിഐ ജോയിന്റ് ഡയറക്ടറായി മഹാരഷ്ട്രയിലും ജോലി ചെയ്തു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here