വാക്‌സിൻ സ്വീകരിച്ച വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് സൗദി

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പതിനേഴ് മാസത്തെ അടച്ചിടലിന് ശേഷം രണ്ട് ഡോസ് വാക്‌സിൻ എടുത്ത വിദേശ വിനോദസഞ്ചാരികൾക്കായി അതിർത്തികൾ തുറക്കുമെന്ന് സൗദി അറേബ്യ. എന്നാൽ ഉംറ തീർത്ഥാടനത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുന്ന കാര്യത്തിൽ സൗദി അറേബ്യ പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല.
വിദേശ വിനോദ സഞ്ചാരികൾക്കായി രാജ്യത്തിന്റെ വാതിൽ തുറക്കുമെന്നും ടൂറിസ്റ്റ് വിസയുള്ളവർക്കുള്ള താൽക്കാലിക പ്രവേശന വിലക്ക് ഓഗസ്റ്റ് 1 മുതൽ നീക്കുമെന്നും ടൂറിസം മന്ത്രാലയം അറിയിച്ചതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി അംഗീകരിച്ചിട്ടുള്ള വാക്‌സിനുകൾ സ്വീകരിച്ചവർക്കാണ് പ്രവേശനം
Read Also:വാക്‌സിനേഷന് ശേഷം യു.കെ.യിൽ എത്തുന്നവർക്ക് ക്വാറന്റൈൻ ഇളവ്; ഇന്ത്യ റെഡ് ലിസ്റ്റിൽ
ഫൈസർ, ആസ്ട്രാസെനക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് സൗദി അംഗീകരിച്ചിട്ടുള്ള വാക്‌സിനുകൾ. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കാതെ തന്നെ രാജ്യത്ത് പ്രവേശിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വിശദാംശങ്ങൾ ആരോഗ്യ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യുകയും വേണം.
Story Highlights: Saudi Reopen to Vaccinated Tourists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here