‘മുഖ്യമന്ത്രി സുപ്രിംകോടതി വിധിയെ അവഹേളിച്ചു’; വിമർശനവുമായി പ്രതിപക്ഷ നേതാവ്

നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയെ മുഖ്യമന്ത്രി പിണറായി വിജയൻ അവഹേളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗം സുപ്രിംകോടതി വിധിക്കെതിരായിരുന്നു. അതിൽ പ്രതിഷേധം അറിയിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമസഭയിലെ അക്രമങ്ങൾ സഭയിൽ തന്നെ തീർത്ത സംഭവങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. കേരള നിയമസഭയിൽ തന്നെ അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പഞ്ചാബ് നിയമസഭയിലെ അക്രമങ്ങൾ കേസായിട്ടുണ്ട്. കോടതി പരാമർശത്തിന്റെ പേരിൽ കെ. കരുണാകരനും കെ. എം മാണിയും ഉൾപ്പെടെ രാജിവച്ചു. ഇവരാരും കോടതി ശിക്ഷിച്ചിട്ടല്ല രാജിവച്ചത്. മുഖ്യമന്ത്രി പറയുന്നതിൽ എന്ത് ന്യായമാണെന്നും വി. ഡി സതീശൻ ചോദിച്ചു.
Read Also: ന്യൂനപക്ഷ സ്‌കോളർഷിപ്പ്: വി. ഡി സതീശൻ മലക്കം മറിഞ്ഞത് കഴിഞ്ഞകാല നിലപാടുകൾക്ക് കടകവിരുദ്ധമെന്ന് യൂത്ത് കോൺഗ്രസ്
നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടി സഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോകുകയും ചെയ്തു.
Story Highlights: vd satheesan against cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here