ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് കേന്ദ്ര സംഘം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘത്തിന്റെ കേരള സന്ദര്‍ശനം തുടരുന്നു. ആലപ്പുഴയിലും മലപ്പുറത്തും എത്തിയ സംഘം നാളെ കോട്ടയം, പത്തനംതിട്ട ജില്ലകളിലും സന്ദര്‍ശനം നടത്തും. ടിപിആര്‍ (tpr) ഉയര്‍ന്നു നില്‍ക്കുന്നത് ആശ്വാസകരമല്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആലപ്പുഴയില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്.
കളക്ടേറ്റിലെത്തിയ സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ടിപിആര്‍ അഞ്ച് ശതമാനത്തില്‍ താഴെയെത്തിക്കണമെന്നും സംഘ തലവന്‍ ഡോ.സുജീത് സിംഗ് പ്രതികരിച്ചു.
Read Also: കൊവിഡ് പരിശോധന നടത്തുന്നവര്‍ക്ക് സമ്മാനം; കോഴിക്കോട്ട് ടിപിആര്‍ ചലഞ്ച്
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം. സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി. രവീന്ദ്രന്റെ നേതൃത്വത്തില്‍ സംഘമാണ് മലപ്പുറത്ത് എത്തിയത്. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയ സംഘം ശാസ്ത്രീയമായ നിയന്ത്രണങ്ങളിലൂടെ വ്യാപനത്തിനു തടയിടാന്‍ നിര്‍ദ്ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജും സംഘം സന്ദര്‍ശിച്ചു.
ഇന്ന് 20,624 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ശതമാനമാണ്. 80 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,72,17,010 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,781 ആയി.
Story Highlights: central team said was not comforting to see TPR soaring
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here