Advertisement

ഓണക്കാല ഇളവിൽ തീരുമാനം അവലോകനത്തിന് ശേഷം; കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും: ആരോഗ്യമന്ത്രി

July 31, 2021
Google News 1 minute Read
Covid lockdown relaxation

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരളത്തിൽ ഓണക്കാലത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം വിവിധ വിഷയങ്ങൾ പഠിച്ച ശേഷമെന്ന് മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിഷയം അവലോകനം ചെയ്ത ശേഷം ഇളവുകളിൽ തീരുമാനമുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

Read Also:മൂന്നാം തരംഗം: മുന്നൊരുക്കവുമായി ആരോഗ്യവകുപ്പ്; 33 ഓക്സിജൻ ജനറേഷൻ യൂണിറ്റുകൾ ഉടൻ സജ്ജമാക്കും

പരമാവധി ടെസ്റ്റുകൾ നടത്താനാണ് കേരളത്തിന്റെ തീരുമാനം. 1.9 ലക്ഷത്തോളം ടെസ്റ്റുകൾ നടന്ന ദിവസമുണ്ട്. രോഗികളുടെ പ്രൈമറി കോണ്ടാക്ടിലുള്ള പരമാവധിപ്പേരുടെ ടെസ്റ്റുകൾ നടത്തുകയാണ്. ആർ.ടി.പി.സി.ആർ. പരിശോധന കർശനമാക്കിയ കർണാടക സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തിയിലെ പരിശോധന കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കും. ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തെ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ശക്തമായ നിയമനടപടി ഉണ്ടാകുമെന്നും അറിയിച്ചു.

Story Highlights: Covid lockdown relaxation; Press meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here