ഒളിമ്പിക്‌സ് വേഗറാണിയായി എലൈന്‍ തോംസണ്‍; മൂന്ന് സ്ഥാനങ്ങളും തൂത്തുവാരി ജമൈക്ക

ഒളിമ്പിക്‌സിലെ വനിതകളുടെ 100 മീറ്ററില്‍ വിജയിയായി എലൈന്‍ തോംസണ്‍ ഹെറ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതയായി. 10.61 സെക്കന്റിലാണ് താരം ഫിനിഷ് ചെയ്തത്. ഒളിമ്പിക് റെക്കോര്‍ഡ് കൂടിയാണ് താരം വിജയിച്ചിരിക്കുന്നത്. മൂന്ന് മെഡലുകളും ജമൈക്കക്കാണ്.
വനിതകളുടെ 100 മീറ്ററില്‍ മൂന്ന് വനിതകള്‍ തമ്മിലായിരുന്നു മത്സരം. ഷെല്ലി ആന്‍ ഫ്രേസറിനാണ് (10.74) വെള്ളി. ഷെറീക്കാ ജാക്‌സണ്‍ (10.76) വെങ്കലം നേടി. 100 മീറ്ററില്‍ ഷെറീക്കയുടെ വ്യക്തിഗതമായ മികച്ച സമയമാണ് ഒളിമ്പിക്‌സിലേത്.
കനത്ത ആധിപത്യമാണ് വേഗതയേറിയ അത്‌ലറ്റിക് ഓട്ട മത്സരങ്ങളില്‍ ജമൈക്ക പുലര്‍ത്താറ്. എലൈന്‍ കൂടുതലായി പങ്കെടുത്തിരിക്കുന്നത്. 1992ല്‍ ജനിച്ച എലൈന് 29 വയസാണുള്ളത്. റിയോ ഒളിമ്പിക്‌സില്‍ സ്പ്രിന്റ് ഇനങ്ങളില്‍ രണ്ട് സ്വര്‍ണം നേടിയിരുന്നു. കൂടാതെ 4×100 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ സംഘത്തിലും ഉണ്ടായിരുന്നു എലൈന്.
Story Highlights: elaine-thompson-wins-womens-100m-at-olympics tokyo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here