Advertisement

ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച്‌ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ ഹോക്കി വനിതകള്‍

July 31, 2021
Google News 1 minute Read

ടോക്യോ ഒളിമ്പിക്സിൽ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച്‌ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ ഹോക്കി വനിതകള്‍. അവസാന നിമിഷ ആവേശ പോരാട്ടത്തില്‍ 4-3 നാണ് ഇന്ത്യന്‍ ജയം. വന്ദന കത്താരിയയുടെ ഹാട്രിക് ഗോളാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. 18-ാം മിനിറ്റില്‍ ഇന്ത്യയുടെ വന്ദന കത്താരിയ ആദ്യ ഗോള്‍ അടിച്ചു. മികച്ച ഫീല്‍ഡ് ഗോള്‍ നേടി ഇന്ത്യ സമ്മര്‍ദ്ദത്തിലല്ലെന്ന് വന്ദന കട്ടാരിയ ഉറപ്പുവരുത്തി.

പൂള്‍ എ യിലെ ഇന്നത്തെ മത്സരത്തില്‍ ബ്രിട്ടനോട് ഐയര്‍ലന്റ് തോല്‍ക്കുകയോ സമനിലയിലെത്തുകയോ ചെയ്താല്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടക്കും. ഇന്ത്യന്‍ വനിതകള്‍ മിഡ്ഫീല്‍ഡിലും പ്രതിരോധത്തിലും മികച്ച ഫോമിലായിരുന്നു. എന്നാല്‍ ആക്രമണവും പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കുന്നതിലും പ്രശ്‌നമായിരുന്നു.

അതേസമയം ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ ഫൈനലിൽ. മൂന്നാം ശ്രമത്തിൽ യോഗ്യതാ മാർക്കായ 64 മീറ്റർ പിന്നിട്ടു. ഇനി അമേരിക്കൻ താരം മാത്രമാണ് കമൽ പ്രീത് കൗറിന് മുന്നിലുള്ളത്. ബോക്‌സിംഗിലും അമ്പെയ്ത്തിലും ഇന്ത്യയ്ക്കുണ്ടായ നിരാശയ്ക്ക് പിന്നാലെയാണ് പ്രതീക്ഷകളുയർത്തി കമൽപ്രീത് കൗർ ഫൈനലിൽ പ്രവേശിച്ചത്.

ബോക്‌സിംഗിൽ അമിത് പാംഗലിന്റേത് ഞെട്ടിക്കുന്ന തോൽവിയായിരുന്നു. ലോക ഒന്നാം നമ്പർ താരമായിരുന്ന അമിത് പാംഗൽ കൊളംബിയയ്‌ക്കെതിരെയാണ് മത്സരിച്ച് തോറ്റത്. പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റ് 48-52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗൽ ഞെട്ടിക്കന്ന തോൽവി ഏറ്റുവാങ്ങിയത്. കൊളംബിയയുടെ യുബർജെൻ മാർട്ടിനസിനെതിരെ 4-1 നായിരുന്നു തോൽവി.

അമ്പെയ്ത്തിലും ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അസ്മിച്ചു. ഇന്ത്യൻ താരം അതാനു ദാസ് പുറത്തായി. പ്രീക്വാർട്ടറിൽ ജപ്പാന്റെ തക്കഹാര ഫുറുക്കാവയോടാണ് അതാനുവിന്റെ തോൽവി. സ്‌കോർ 46. ആദ്യസെറ്റ് 2725 ന് ഫുറുക്കാവ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ അതാനു 2828 ന് ഒപ്പമെത്തി. മൂന്നാം സെറ്റിൽ 2728 ന് അതാനു ജയിച്ചു. നാലാം സെറ്റും 2828 എന്ന നിലയിലായതോടെ വിധി നിർണയം അഞ്ചാം സെറ്റിലെത്തി. ഇതിൽ ജപ്പാൻ താരത്തിനായിരുന്നു ജയം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here