പഴുത്ത ചക്കയും ഈന്തപ്പഴവും കൊണ്ട് ഒരു അടിപൊളി ഹെൽത്തി ഷേക്ക്

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഹെൽത്തിയായൊരു ഷേക്ക് പരീക്ഷിച്ചാലോ. ചക്കപ്പഴവും ഈന്തപ്പഴവുമാണ് ഇതിലെ പ്രധാന ചേരുവകൾ. വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു ഹെൽത്തി ഡ്രിങ്കാണിത്. പോഷക സമ്പുഷ്ടമായ ഈ ഷേക്ക് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
- ചക്കപ്പഴം 1 വലിയ കപ്പ് (നന്നായി പഴുത്തത് )
- കട്ട പാൽ 1 പാക്കറ്റ്
- പഞ്ചസാര മധുരത്തിന് അനുസരിച്ചു
- ഏലയ്ക്ക 6 എണ്ണം (പൊടിച്ചത് )
- ചുക്ക് 3 കഷ്ണം (പൊടിച്ചത് )
- ബൂസ്റ്റ് 2 ടീസ്പൂൺ
- ഈന്തപഴം 5 എണ്ണം ( ചെറുതായി അരിഞ്ഞത്)
തയാറാക്കുന്ന വിധം
ആദ്യം ചക്കപ്പഴം, ഈന്തപ്പഴം, പാൽ എന്നിവ ഒരുമിച്ച് ഒരു മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം അതിലേക്ക് പഞ്ചസാര, ഏലയ്ക്ക പൊടിച്ചത്, ചുക്ക് പൊടിച്ചത് എന്നിവ ചേർത്ത് വീണ്ടും മിക്സിയിൽ നന്നയി അടിച്ചെടുക്കുക. വിളമ്പുന്ന സമയം ബൂസ്റ്റ്, നട്സ്, എന്നിവ ചേർത്ത് അലങ്കരിക്കാം. സ്വാദിഷ്ടമായ ചക്കപ്പഴം ഈന്തപ്പഴം ഷേക്ക് തയാർ.
Story Highlights: Jackfruit Dates Shake recipe; Healthy drink
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here