കൊവിഡ് വ്യാപനം; ടോക്യോ ഉൾപ്പടെ ആറിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാൻ

കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജപ്പാനിലെ ആറ് പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനവും ഒളിമ്പിക്സ് വേദിയുമായ ടോക്യോ, കനഗാവ, ഒസാക്ക, ഒഖിനാവ, സൈതാമ, ചിബ, എന്നീ പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് കേസുകൾ കുതിച്ചുയരുന്ന രാജ്യത്തെ ആറ് പ്രവിശ്യകളിൽ ഓഗസ്റ്റ് 31 വരെ അടിയന്തരാവസ്ഥ ഏർപ്പെടുത്താനാണ് തീരുമാനിച്ചതെന്ന് ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദിനംപ്രതിയുള്ള കൊവിഡ് കേസുകളിൽ ഉയർന്ന വർധവുണ്ടായതിന് പിന്നാലെയാണ് രോഗവ്യാപനം നിയന്ത്രിക്കാൻ ജാപ്പനീസ് ഭരണകൂടം കർശന നടപടികളിലേക്ക് നീങ്ങിയത്. ഹൊക്കായിഡോ, ഇഷികാവ, ഫുക്കുഓക്കക്യോടോ, ഹ്യോഗോ എന്നീ പ്രവിശ്യകളിലേക്ക് രോഗം പടരുന്നത് തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Read Also:സിമോൺ ബൈൽസ് രണ്ട് ഫൈനൽ മത്സരങ്ങളിൽ നിന്ന് കൂടി പിന്മാറി
അനാവശ്യ യാത്രകൾ ഒഴിവാക്കാനും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും സർക്കാർ അഭ്യർഥിച്ചു.
Read Also:ഒളിംപിക്സ് മെഡലുകൾ ഒരുക്കിയത് മൊബൈൽ ഫോണുകൾകൊണ്ട്; ഇത് ജപ്പാൻ മാതൃക
Story Highlights: Japan declares state of emergency spread of Covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here