കുതിരാന്‍ തുരങ്കം തുറന്നു; വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങി

പാലക്കാട്- തൃശൂര്‍ റൂട്ടിലെ ഗതാഗതകുരുക്കിന് പരിഹാരമായി തൃശൂര്‍ കുതിരാന്‍ തുരങ്കം തുറന്നു. വാഹനങ്ങള്‍ ടണലിലൂടെ കടന്നുപോയി തുടങ്ങി. കേന്ദ്ര ഉപരിതല മന്ത്രാലയമാണ് തുരങ്കം തുറക്കാന്‍ അനുമതി നല്‍കിയത്. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തും.
ഒരു ടണല്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. രണ്ട് ടണലും തുറന്നാലേ പാതയിലെ ഗതാഗത കുരുക്കിന് പൂര്‍ണ പരിഹാരമാകുകയുള്ളൂ. എല്‍ഇഡി ലൈറ്റുകളാല്‍ അലങ്കരിച്ച രീതിയിലാണ് തുരങ്കം. കളക്ടറുടെയും എസ്പിയുടെയും വാഹനങ്ങളാണ് ആദ്യമായി കടന്നുപോയത്.
Read Also: കുതിരാന്‍ തുരങ്കം ഉടന്‍ തുറക്കും
കുതിരാന്‍ തുരങ്കം തുറക്കുന്നതില്‍ അനാവശ്യ വിവാദങ്ങള്‍ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. കുതിരാനില്‍ ഇടപെട്ടത് ക്രെഡിറ്റ് തട്ടിയെടുക്കാനല്ലെന്നും പ്രവര്‍ത്തിച്ചത് നാടിന് വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. അടുത്ത തണല്‍ കഴിയുന്നത്ര വേഗത്തില്‍ തുറന്നുകൊടുക്കാനായിരിക്കും ശ്രമിക്കുക. കുതിരാന്‍ തുരങ്കം തുറക്കുമെന്ന ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും അറിഞ്ഞത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ ട്വീറ്റിലൂടെയാണെന്നും മന്ത്രി.
കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു. തുരങ്കം എന്ന് തുറക്കുമെന്ന് പറയേണ്ടത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ്. തുരങ്കം ഉടന്‍ തുറക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന് എതിരെയായിരുന്നു റിയാസിന്റെ പ്രതികരണം.
Story Highlights: kuthiran-tunnel-opened-thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here