Advertisement

മൊബൈൽ ഫോൺ കടയുടമകൾ സമരത്തിലേക്ക് ; ബുധനാഴ്ച മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനം

July 31, 2021
2 minutes Read
mobile shop

സംസ്ഥാനത്തെ മൊബൈൽ ഫോൺ കടകൾ തുറക്കാനൊരുങ്ങി വ്യാപാരികൾ. ബുധനാഴ്ച മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം. മൊബൈൽ ഫോൺ അവശ്യവസ്തുക്കളുടെ പട്ടികയിൽപ്പെടുമെന്നും സമിതി നേതാക്കൾ.

ഓൺലൈൻ പഠനകാലത്ത് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ അവശ്യവസ്തുവാണ്. മൊബൈൽ ഫോൺ റിപ്പയറിംഗ് പോലും അനുവദിക്കുന്നില്ല. മൊബൈൽ വസ്തുക്കൾ അവശ്യവസ്‌തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്. ബുധനാഴ്‌ച മുതൽ എല്ലാ മൊബൈൽ ഫോൺ കടകളും തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് സമിതി നേതാക്കൾ വ്യക്തമാക്കി.

ഇതിനിടെ , ബക്രീദിന് ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ച സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരത്തിന് ആഹ്വനം ചെയ്തിരുന്നു. അടുത്ത മാസം 9 മുതൽ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിരിക്കുന്നത്.

Read Also:കൊവിഡില്‍ വ്യാപാരികള്‍ കടുത്ത ദുരിതത്തില്‍; പൂട്ടിയത് 20000ല്‍പരം കടകള്‍

ഓഗസ്റ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണയിരിക്കാനും ഓഗസ്റ്റ് ഒൻപത് മുതൽ സംസ്ഥാന വ്യാപകമായി കടകൾ തുറക്കാനുമാണ് വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗം തീരുമാനിച്ചിരിക്കുന്നത്.

Read Also:വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്; ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Story Highlights: Mobile phone shops traders strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top