പരാജയ കാരണം അന്വേഷിക്കാന്‍ മുസ്ലിം ലീഗ് പത്തംഗ സമിതി

നിയമസഭയിലെ തെരഞ്ഞെടുപ്പ് പരാജയം വിശദമായി ചര്‍ച്ച ചെയ്ത് മുസ്ലിം ലീഗ് നേതൃയോഗം. പരാജയ കാരണം അന്വേഷിക്കാന്‍ പത്തംഗ സമിതിയെ നിയോഗിക്കും. പരാജയ കാരണം വിഭാഗീയതയെന്നാണ് യോഗത്തിലെ വിമര്‍ശനം. മൂന്ന് മണ്ഡലങ്ങളിലെ തോല്‍വി പത്തംഗ സമിതി അന്വേഷിക്കും. കോഴിക്കോട് സൗത്ത്, കളമശേരി, കുറ്റ്യാടി മണ്ഡലങ്ങളിലെ തോല്‍വിയാണ് അന്വേഷിക്കുക. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രാഥമിക വിശകലനം നടന്നു.
Read Also: അസംതൃപ്തരെ സ്വാഗതം ചെയ്തത് സ്വാഭാവിക നടപടിയെന്ന് മുസ്ലിം ലീഗ്
സ്ഥാനാര്‍ത്ഥി നിര്‍ണയം, പാര്‍ട്ടിക്ക് അകത്തെ വിഭാഗീയത, നിര്‍ജീവാവസ്ഥ എന്നിവ ഉന്നയിച്ചു. പിഎംഎ സലാമിനെ കണ്‍വീനര്‍ ആക്കിയാണ് അന്വേഷണ സമിതിയെ നിശ്ചയിച്ചിരിക്കുന്നത്. ഡോ.എം കൈ മുനീര്‍, കെപിഎ മജീദ്, എ എം ഷംസുദ്ധീന്‍, പി കെ ഫിറോസ് തുടങ്ങിയവരടങ്ങുന്നതാണ് സമിതി.
യോഗത്തില്‍ തലമുറ മാറ്റം ചര്‍ച്ചയായെന്ന് ലീഗ് നേതാവ് സാദിഖലി തങ്ങള്‍ പറഞ്ഞു. മാധ്യമങ്ങളെ കാണുമ്പോഴാണ് പറഞ്ഞത്. പക്ഷേ ഇത് നിഷേധിച്ച് പി കെ കുഞ്ഞാലിക്കുട്ടി അപ്പോള്‍ തന്നെ രംഗത്തെത്തി. ലീഗ് മെമ്പര്‍ഷിപ്പ്, സംഘടന തെരഞ്ഞെടുപ്പ് എന്നിവ അടുത്ത പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ചയാകും.
Story Highlights: Muslim League Committee to probe the cause of failure
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here