Advertisement

സ്വർണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയ പാർട്ടി ഇടപെടാൻ ശ്രമിച്ചു; പരാമർശത്തിൽ ഉറച്ച് കസ്റ്റംസ് കമ്മിഷണർ

July 31, 2021
Google News 1 minute Read
sumit kumar reaction

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ നടപടികൾ പൂർത്തിയായെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ. ഒരു രാഷ്ട്രീയ പാർട്ടി കേസിൽ ഇടപെടാൻ ശ്രമിച്ചെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു. രാഷ്ട്രീയ പാർട്ടികൾ അന്വേഷണത്തിൽ ഇടപെടുന്നത് കേരളത്തിൽ ആദ്യമല്ല. അന്വേഷണത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. നയതന്ത്ര ബാഗേജ് വിട്ടുനൽകാൻ ആരം സമ്മർദം ചെലുത്തിയിട്ടില്ലെന്നും സുമിത് കുമാർ പറഞ്ഞു.

കേരള പൊലീസ് അന്വേഷണത്തിൽ സഹായിച്ചില്ല എന്നത് ആരോപണമല്ല, വാസ്തവമാണ്. ഭരിക്കുന്ന പാർട്ടികൾ മാറും. തനിക്കെതിരെ പല തരത്തിലും നടപടിയെടുക്കാൻ നോക്കി. മുഖം നോക്കാതെ നടപടിയെടുത്തിട്ടുണ്ട്. കോടതിയുടെ പിന്തുണയുണ്ടായി. പല പ്രധാന കേസുകളുടെയും ഭാഗമാകാൻ കഴിഞ്ഞു. കൂടെയുണ്ടായിരുന്നവർ നല്ല ടീമായിരുന്നുവെന്നും സുമിത് കുമാർ പറഞ്ഞു. ഡോളർ കടത്തിൽ മുൻമന്ത്രി കെ. ടി ജലീലിന് നേരിട്ട് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില നയതന്ത്ര ഉദ്യോഗസ്ഥരുമായാണ് കെ. ടി ജലീലിന് ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: തിരുവനന്തപുരം സ്വർണക്കടത്ത്; തടസഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

സ്വർണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയ പാർട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന് മുൻപും സുമിത് കുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ അത് വിലപ്പോവില്ലെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ സുമിത് കുമാർ പറഞ്ഞത്.

Story Highlights: Pink Patrol New Rules

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here