ഇന്നത്തെ പ്രധാനവാർത്തകൾ (31/07/2021)

‘രഖിൽ അന്തർമുഖനെന്ന് ബന്ധു; തോക്ക് തരപ്പെടുത്താൻ തക്ക ബന്ധമുള്ളയാളല്ല’: ബന്ധു
കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്തിയ രഖിൽ അന്തർമുഖനായിരുന്നുവെന്ന് ബന്ധു.
കോതമംഗലത്തെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും; തോക്കിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് കണ്ണൂരിൽ
കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനി മാനസ കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
സ്വർണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയ പാർട്ടി ഇടപെടാൻ ശ്രമിച്ചു; പരാമർശത്തിൽ ഉറച്ച് കസ്റ്റംസ് കമ്മിഷണർ
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ നടപടികൾ പൂർത്തിയായെന്ന് കസ്റ്റംസ് കമ്മിണർ സുമിത് കുമാർ. ഒരു രാഷ്ട്രീയ പാർട്ടി കേസിൽ ഇടപെടാൻ ശ്രമിച്ചെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു.
അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അസ്തമിച്ചു; അതാനു ദാസ് പുറത്ത്
ടോക്യോ ഒളിമ്പിക്‌സിൽ അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ അസ്മിച്ചു. ഇന്ത്യൻ താരം അതാനു ദാസ് പുറത്തായി. പ്രീക്വാർട്ടറിൽ ജപ്പാന്റെ തക്കഹാര ഫുറുക്കാവയോടാണ് അതാനുവിന്റെ തോൽവി. സ്‌കോർ 4-6.
ടോക്യോ ഒളിമ്പിക്‌സ്: കമൽപ്രീത് കൗർ ഫൈനലിൽ
ടോക്യോ ഒളിമ്പിക്‌സ് ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ ഫൈനലിൽ. മൂന്നാം ശ്രമത്തിൽ യോഗ്യതാ മാർക്കായ 64 മീറ്റർ പിന്നിട്ടു. ഇനി അമേരിക്കൻ താരം മാത്രമാണ് കമൽപ്രീത് കൗറിന് മുന്നിലുള്ളത്.
ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി; അമിത് പാംഗലിന് ഞെട്ടിക്കുന്ന തോൽവി
ടോക്യോ ഒളിമ്പിക്‌സിലെ ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി. അമിത് പാംഗൽ കൊളംബിയയ്‌ക്കെതിരെ മത്സരിച്ച് തോറ്റു.
രാജ്യത്ത് കുറയാതെ കൊവിഡ് കേസുകള്‍; 79 ശതമാനം കേരളമടക്കം അഞ്ചുസംസ്ഥാനങ്ങളിലേത്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,649 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പകുതിയോളം കേസുകള്‍ കേളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതാണ്.
Story Highlights: News Round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here