Advertisement

കൊവിഡ് പ്രതിസന്ധി: ദുരിതത്തിലായി ടൂറിസ്റ്റ് ബസ് ഉടമകളും; ട്വന്റിഫോർ പരമ്പര തുടരുന്നു

July 31, 2021
1 minute Read
tourist bus lockdown

ജീവിതം – 6

കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാതെ ദുരിതത്തിലാണ് ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത് അനുഭവിക്കുന്നത്. വരുമാനം നിലച്ചതോടെ ഇനി വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ട്വന്റിഫോർ പരമ്പര ‘പൂട്ടിപ്പോയ ജീവിതം’ തുടരുന്നു..

കാസർഗോഡ് സ്വദേശിയായ ആരീഫ് വർഷങ്ങളായി ടൂറിസ്റ്റ് ട്രാവൽസ് നടത്തുകയാണ്. ചെറുതും വലുതുമായ പതിനഞ്ച് വാഹനങ്ങളുണ്ടായിരുന്നു ആരീഫിന്. എന്നാൽ വരുമാനം നിലച്ചതോടെ റീ ടെസ്റ്റ് കലാവധി അടുത്ത രണ്ട് വണ്ടികൾ പൊളിക്കാൻ കൊടുക്കേണ്ടി വന്നു ആരിഫിന്. ലക്ഷങ്ങൾ വേണ്ടി വരും ഒരു വണ്ടി പണി തീർത്ത് പുറത്തിറക്കാൻ. ഇപ്പോഴത്തെ നിലയിൽ അതിനുള്ള വരുമാനം ലഭിക്കുന്നില്ല. വണ്ടികൾ പലതും വെറുതെ കിടന്ന് നശിക്കുകയാണ്.

ചെറിയ കല്യാണ ഓട്ടങ്ങളൊക്കെ ആരിഫിന് ലഭിക്കാറുണ്ടെങ്കിലും, പലപ്പോഴും ടി.പി.ആർ കാറ്റഗറി ഉയർന്നസ്ഥലമാണെങ്കിൽ ഫൈൻ ലഭിക്കും. അത്തരം ചില ദുരനുഭവങ്ങളും അടുത്തിടെ ഉണ്ടായി. ഓഗസ്റ്റ് മാസം അവസാനം വരെ വഹന നികുതി അടയ്ക്കാനുള്ള കലാവധി സർക്കാർ നീട്ടി നൽകിയിട്ടുണ്ട്. അതുകൊണ്ട് കാര്യമില്ലെന്നാണ് വാഹന ഉടമകൾ പറയുന്നത് വരുമാനം ഇല്ലാതെ എങ്ങനെ പണം അടയ്ക്കും ?

Read Also: സംഭരണം മുടങ്ങി; സംസ്ഥാനത്തെ ചെറുകിട കയർ ഉത്പാദകർ പ്രതിസന്ധിയിൽ

ക്ഷേമ നിധികളിൽ നിന്ന് പലിശ രഹിത വായ്പകൾ നൽകി ടൂറിസ്റ്റ് ബസ് വ്യവസായത്തെ നില നിർത്താൻ സഹായങ്ങൾ ചെയ്യണമെന്നാണ് ഇവരുടെ അഭ്യർത്ഥന. ആരിഫ് ഈ വിഭാഗത്തിന്റെ ഒരു പ്രതിനിധി മാത്രമാണ്…ഇങ്ങനെ എത്രയെത്ര ജീവിതങ്ങൾ…

Story Highlights: tourist bus lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top