Advertisement

മണിപ്പൂർ കോൺഗ്രസ്സ് മുൻ അധ്യക്ഷൻ ബി.ജെ.പി.യിൽ ചേർന്നു

August 1, 2021
1 minute Read
Govindas Konthoujam joins BJP

മുൻ മണിപ്പൂർ കോൺഗ്രസ്സ് അധ്യക്ഷൻ ഗോവിന്ദാസ് കോന്ദുജം ബി.ജെ.പി.യിൽ ചേർന്നു. മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ഡൽഹിയിലെ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ഗോവിന്ദാസിന് അംഗത്വം നൽകി. ഗോവിന്ദാസിന്റെ വരവ് പാർട്ടിക്ക് കരുത്ത് പകരുമെന്ന് ബി.ജെ.പി. അഭിപ്രായപ്പെട്ടു.

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മണിപ്പൂരിൽ എല്ലാം സമാധാന പരമായാണ് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമത്രി ബിരേൻ സിങ് പറഞ്ഞു.

Read Also: മമതയുടെ രാഷ്ട്രീയ നീക്കം; നിലപാട് ഉടന്‍ നിശ്ചയിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ ആവശ്യം

‘ഞാനും മുൻപ് കോൺഗ്രസ്സിലായിരുന്നു. എന്നാൽ ഡ്രൈവർ ഉരൽക്കത്തിലാണെങ്കിൾ വണ്ടി എങ്ങനെ മുന്നോട്ട് നീങ്ങാനാണ്. മണിപ്പൂരിൽ ഇപ്പോഴും അക്രമവും, സമരവും, ബന്ദുമായിരുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ കാര്യങ്ങൾ സമാധാനപൂർണമായാണ് മുന്നോട്ട് നീങ്ങുന്നത്, ബിരേൻ സിങ് പറഞ്ഞു.

കഴിഞ്ഞ മാസം അവസാനമാണ് ഗോവിന്ദാസ് കോൺഗ്രസ്സിൽ നിന്ന് രാജി വച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് തൻ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നതെന്നായിരുന്നു ഗോവിന്ദാസ് നൽകിയ വിശദീകരണം. കോൺഗ്രസ് ഭവനിൽ രാജി കത്ത് സമർപ്പിച്ച ശേഷമാണ് ഗോവിന്ദാസ് കോൺഗ്രസ്സിന്റെ പടിയിറങ്ങിയത്.

മണിപ്പൂരിലെ ബിഷ്ണുപ്പൂരിൽ നിന്ന് ആറ് തവണയാണ് ഗോവിന്ദാസ് കോൺഗ്രസ്സ് എം.എൽ.എ.യായി തെരഞ്ഞെടുക്കപ്പെട്ടത്. മുൻ മാത്രിയായിരുന്നു അദ്ദേഹം. 2020 ഡിസംബറിൽ അദ്ദേഹത്തെ എം.പി.സി.സി. പ്രസിഡന്റായി നിയമിച്ചിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top