Advertisement

അമിതവണ്ണം കുറയ്ക്കണോ? കലോറി കുറഞ്ഞ ഈ പഴങ്ങൾ കഴിക്കൂ

August 1, 2021
2 minutes Read
Low Calorie Fruits

അമിതവണ്ണം അനാരോഗ്യകരമാണെന്ന് മനസിലാക്കി അത് നിയന്ത്രിക്കാൻ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പലതരം ഡയറ്റ് പ്ലാനുകൾ പരീക്ഷിക്കുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് അമിത വന്നതിന് കാരണം. ഇതിന് ആദ്യ വേണ്ടത് ആരോഗ്യകരമായ ഒരു ഭക്ഷണ രീതിയാണ്.

Read Also:പഞ്ചസാര കുറച്ചാൽ ഭാരം മാത്രമല്ല കുറയുക; മറ്റ് ഗുണങ്ങളെ കുറിച്ച് അറിയാം

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ ഡയറ്റ് പ്ലാനിൽ പ്രധാനമായി ചേർക്കുന്ന ഒന്നാണ് പഴങ്ങൾ. എന്നാൽ പഴങ്ങൾ കഴിക്കുമ്പോൾ ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. കാലറി അഥവാ ഊർജ്ജം കൂടുതലുള്ള പഴങ്ങളാണോ എന്നറിയണം. പഴങ്ങളിൽ തന്നെ കാലറി കുറഞ്ഞവയും കൂടിയവയും ഉണ്ട്. ഇപ്പോഴഹും കാലറി കുറവുള്ള പഴങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. കാലറി കുറഞ്ഞ പഴങ്ങൾ ഏതൊക്കെയെന്ന് അറിയാം,

ആപ്പിൾ

ആപ്പിളിന്റെ പ്രത്യേകത എന്നത് കുറഞ്ഞ കാലറിയും ഉയർന്ന നാരുകളുമാണ്. 100 ഗ്രാം ആപ്പിളിൽ 52 കാലറി മാത്രമാണുള്ളത്. ശരീരഭാരം കൂടാതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി കഴിക്കാവുന്ന ഒരു പഴമാണ് ആപ്പിൾ. ഹൃദയാരോഗ്യത്തിനും ആപ്പിൾ മികച്ചതാണ്.

ഓറഞ്ച്

എല്ലാ സിട്രസ് പഴങ്ങളെയും പോലെ ഒരങ്ങിനും കാലറി കുറവാണ്. 100 ഗ്രാം ഓറഞ്ചിൽ 47 കാലറി മാത്രമാണുള്ളത്. വിറ്റാമിൻ സി, നാരുകൾ എന്നിവ ഓറഞ്ചിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒട്ടു ടെൻഷനില്ലാതെ കഴിക്കാവുന്ന ഒരു പഴമാണ് ഓറഞ്ച്.

കിവി

കിവി ഇഷ്ടപ്പെർടാത്തവരായി അധികമാരും കാണില്ല. ഒരു ഗ്രാം കിവി പഴതുൽ ഒരു കാലറി മാത്രമേയുള്ളു. വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളേറ്റ് എന്നിവയുടെ നല്ല ഉറവിടമാണ് കിവി. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനുമൊക്കെ കിവി നല്ലതാണ്.

തണ്ണിമത്തൻ

കാലറി കുറവാണ് എന്നതാണ് തണ്ണിമത്തന്റെ പ്രധാൻ ഗുണം. 100 ഗ്രാം തണ്ണിമത്തനിൽ 30 കാലറിയേയുള്ളൂ. തനിമതനിൽ ഉയർന്ന ജലാംശം ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് മികച്ചതാണ്. വൈറ്റമിൻ സി, ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ, ആന്റി ഓക്സിഡന്റുകൾ എന്നിവയെല്ലാം തണ്ണിമത്തനിൽ സമൃദ്ധമായുണ്ട്.

പേരയ്ക്ക

പേരയ്ക്കയിൽ കാലറി കുറവാണ്. 100 ഗ്രാം പഴുത്ത പേരയ്ക്കയിൽ 68 കാലറിയേയുള്ളൂ. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. വൈറ്റമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പന്നവുമാണ്.

Story Highlights: Low Calorie Fruits to Reduce Body Fat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top