Advertisement

കോട്ടയത്ത് കുളിക്കാനിറങ്ങിയ നാവിക സേനാ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

August 1, 2021
2 minutes Read
naval officer drowned dead

കോട്ടയം തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ നാവിക സേന ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ ലെഫ്നൻ്റ് അഭിഷേക് കുമാർ ആണ് മരിച്ചത്. അഭിഷേക് അടക്കം 8 നാവികർ അടങ്ങുന്ന സംഘമാണ് വിനോദ സഞ്ചാരത്തിനെത്തിയത്. നാലുപേർ കുളിക്കാൻ അരുവിയിൽ ഇറങ്ങി. ഇതിനിടെ ആണ് അഭിഷേകിനെ ചുഴിയിൽ പെട്ട് കാണാതായത്. രണ്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് അഭിഷേകിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ പരിശീലനത്തിനു ശേഷമണ് എട്ടംഗ സംഘം തീക്കോയിയിലേക്ക് എത്തിയത്. (naval officer drowned dead)

അതേസമയം, നിയമസഭാ കയ്യാങ്കളി കേസിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേസിൽ അഡ്വ. എസ് സുരേശനെ സ്‌പെഷ്യൽ പ്രോസിക്യൂഷനെ നിയമിക്കണമെന്നാണ് കത്തിലെ ആവശ്യം. കേസ് പിൻവലിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ സുപ്രിംകോടതിയെയും ചെന്നിത്തല സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ്, സൗമ്യ വധക്കേസ് എന്നിവയിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു അഡ്വ. സുരേശൻ. നിലവിലുള്ള പ്രോസിക്യൂട്ടറോ സർക്കാർ സർവീസിലുള്ള മറ്റേതെങ്കിലും അഭിഭാഷകനെ കേസ് വാദിച്ചാൽ അത് പ്രഹസനമാകുമെന്നും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്യുമെന്ന് ചെന്നിത്തല ഹർജിയിൽ ചൂണ്ടിക്കാട്ടി.

Read Also: ആഗസ്ത് മുതൽ വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കും; കേന്ദ്രആരോഗ്യമന്ത്രി

കയ്യാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ആറ് ഇടത് എംഎൽഎമാരും നൽകിയ ഹർജി സുപ്രിംകോടതി തള്ളിയിരുന്നു. അപ്പീൽ നൽകിയത് ഭരണഘടന വിരുദ്ധമെന്നും കോടതി വ്യക്തമാക്കി. മന്ത്രി വി ശിവൻക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളും വിചാരണ നേരിടണം. വിധി പറഞ്ഞത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീലുകളിലെ വാദത്തിൽ കഴമ്പില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബാർ ഉടമകളിൽ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് ബജറ്റ് അവതരണം തടസപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചത്. 2015 മാർച്ച് 13നായിരുന്നു കെ.എം.മാണിയുടെ ബജറ്റ് അവതരണം. കെ.എം.മാണിയെ സഭയ്ക്ക് അകത്തും പുറത്തും തടയാൻ ഇടതുപക്ഷം തീരുമാനിച്ചു.കെ.എം.മാണി നിയമസഭയിലെത്തിയതോടെ അപൂർവമായ സംഭവങ്ങൾക്കാണ് നിയമസഭ സാക്ഷിയായത്. കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിനായി സ്പീക്കർ ക്ഷണിക്കുന്നത് തടയാൻ പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ കടന്നുകയറി.

Story Highlights: naval officer drowned dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top