രണ്ട് വൃക്കകളും തകരാറിലായി ഗൃഹനാഥൻ കിടപ്പിൽ; മൂന്നു കുട്ടികളടങ്ങുന്ന കുടുംബം ദുരിതത്തിൽ

രണ്ട് വൃക്കകളും തകരാറിലായി ഗൃഹനാഥൻ കിടപ്പിലായതോടെ പറക്കമുറ്റാത്ത മൂന്നു കുട്ടികളുമായി കുടുംബം മുന്നോട്ടുകൊണ്ടു പോകാനാകാതെ വിഷമിക്കുകയാണ് കല്ലമ്പലം സ്വദേശിനി സജീന. വരുമാനം പൂർണമായും നിലച്ച ഈ കുടുംബം വാടകവീട്ടിലാണ് താമസം. സർക്കാർ എ.പി.എൽ കാർഡ് കൂടി നൽകിയതോടെ ഒരു ആനുകൂല്യവും ലഭിക്കാതെയായി.
തിരുവനന്തപുരം പേരൂർ സജീർ മൻസിലിൽ സജീനയാണ് മൂന്നു ചെറിയ കുട്ടികളുമായി ഭർത്താവിന്റെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്. നാലാം ക്ലാസിലും ഒന്നാം ക്ലാസിലും പഠിക്കുന്ന റോഷന്റേയും രഹാനയുടേയും വിദ്യാഭ്യാസം മുടങ്ങാതിരിക്കുന്നതു സ്‌കൂളിലെ സഹായം കൊണ്ടുമാത്രമാണ്.
ഒന്നര വയസുകാരൻ റയാൻ ഉൾപ്പെടെയുള്ള കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ പോലും അയൽക്കാരുടേയും പരിചയക്കാരുടേയും സഹായം കൊണ്ടാണ് നടന്നുപോകുന്നത്. ഒന്നര വർഷം മുമ്പാണ് സജീനയുടെ ഭർത്താവ് ഷായ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന് നടത്തിയ വിശദപരിശോധനയിൽ ഇരുവൃക്കകളും തകരാറിലാണെന്ന് വ്യക്തമായി. ആഴ്ചയിൽ രണ്ടു ഡയാലിസിസ് നടത്തുന്നതിന് നാലായിരം രൂപയോളം ചെലവാകും.
അടിയന്തരമായി ഒരു വൃക്കയെങ്കിലും മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. വൃക്ക നൽകാൻ സജീന തയാറാണെങ്കിലും ബഌ്ഗ്രൂപ്പ് വ്യത്യസ്തമായതിനാൽ പറ്റില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തമായി വീടില്ലാത്ത ഈ കുടുംബം നഗരൂർ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇവർക്ക് നൽകിയിരിക്കുന്ന റേഷൻ കാർഡാകട്ടെ എ.പി.എൽ വിഭാഗത്തിന്റേതും. ഇതോടെ അർഹതപ്പെട്ട ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ടു. ഒരു വൃക്കയെങ്കിലും മാറ്റിവച്ച് ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ സമൂഹത്തിന്റെ സഹായം തേടുകയാണിവർ.
ബാങ്ക് വിവരങ്ങൾ :
ഇന്ത്യൻ ഓവർസീസ് ബാങ്ക് മണനാക്ക് ശാഖ
അക്കൗണ്ട് നമ്പർ: 078401000011834
ഐ.എഫ്.എസ്.സി ഐ.ഒ.ബി.എ 0000784
ഫോൺ : 8078786327
Story Highlights: thiruvananthapuram perur family help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here