Advertisement

നീന്തൽ: അതിവേഗ പുരുഷ താരമായി കെലബ് ഡ്രെസൽ; വനിതാ താരം എമ്മ മക്കിയോൺ

August 1, 2021
Google News 19 minutes Read
tokyo olympics swimming results

ടോക്യോ ഒളിമ്പിക്‌സ് നീന്തലിലെ അതിവേഗ താരമായി അമേരിക്കയുടെ കെലബ് ഡ്രെസൽ. 50 മീറ്റർ ഫ്രീസ്റ്റൈലിൽ ഒളിമ്പിക് റെക്കോർഡോടെയാണ് സ്വർണം. കെലബ് ഡ്രെസൽ ഫിനിഷ് ചെയ്തത് 21.07 സെക്കൻഡിലാണ്.

ഫ്രാൻസിന്റെ ഫ്‌ളോറന്റ് മനോഡോയ്ക്കാണ് വെള്ളി.

Read Also: ഒളിമ്പിക്‌സ് വേഗറാണിയായി എലൈന്‍ തോംസണ്‍; മൂന്ന് സ്ഥാനങ്ങളും തൂത്തുവാരി ജമൈക്ക

ബ്രസീലിന്റെ ബ്രൂണോ ഫ്രാറ്റസ് ഈ ഇനത്തിൽ വെങ്കലവും കരസ്ഥമാക്കി.

വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിൽ എമ്മ മക്കിയോണാണ് ഏറ്റവും വേഗമേറിയ താരം. 23.81 എന്ന റെക്കോർഡ് സമയത്തിലാണ് മത്സരം പൂർത്തിയാക്കിയത്.

ഈ ഓസ്‌ട്രേലിയൻ താരം സ്വർണം നേടിയപ്പോൾ സ്വീഡന്റെ സാറ വെള്ളി സ്വന്തമാക്കി.

ഡെന്മാർക്കിന്റെ പെർണിൽ ബ്ലൂമിനാണ് വെങ്കലം.

Story Highlights: tokyo olympics swimming results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here