Advertisement

‘ദേവികുളത്തിന് പുറമെ പീരുമേട്ടിലും’ തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ച ;അന്വേഷണത്തിന് കമ്മീഷനെ നിയമിച്ച് സിപിഐ

August 2, 2021
0 minutes Read

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ച അന്വേഷിക്കാൻ ദേവികുളത്തിന് പുറമെ പീരുമേട്ടിലും സിപിഐ കമ്മിഷനെ നിയമിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒരു വിഭാഗം സിപിഐ നേതാക്കൾ വീഴ്ച വരുത്തിയാതായി പരാതി ഉയർന്നതിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷനെ വച്ചുള്ള അന്വേഷണം.പ്രാഥമിക അന്വേഷണം നടത്തിയ കൺട്രോൾ കമ്മിഷൻ അംഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് പാർട്ടി കമ്മീഷൻ്റെ അന്വേഷണം.

മൂന്ന് അംഗങ്ങൾ ആണ് കമ്മീഷനിൽ. പ്രിൻസ് മാത്യു, ടി എം മുരുകൻ, ടി വി അഭിലാഷ് എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്. ഇന്ന് ചേർന്ന സിപിഐ ഇടുക്കി ജില്ല എക്‌സിക്യൂട്ടീവ് ആണ് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പാളിച്ചകൾ കണ്ടെത്താൻ കമ്മീഷനെ നിയോഗിച്ചത്. മുൻ എംഎൽഎ ഇ.എസ് ബിജിമോൾ അടക്കം ഉള്ള ഒരു വിഭാഗം നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്നായിരുന്നു ആക്ഷേപം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top