Advertisement

വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് പുറത്ത്

August 2, 2021
Google News 1 minute Read
dutee chand fails to qualify

ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്ത്. ഹീറ്റ്സിൽ ദ്യുതി ഫിനിഷ് ചെയ്തത് അവസാന സ്ഥാനത്താണ്. 23.85 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ ദ്യുതി ഏഴാം സ്ഥാനത്താണ്.

അമേരിക്കയുടെ ​ജെന്ന പ്രാൻഡിനിയും ഗാബി തോമസും സെമി ഫൈനലിൽ പ്രവേശിച്ചു. ജെന്നയാണ് ഒന്നാം സ്ഥാനത്ത്.

Read Also: ടോക്യോ ഒളിമ്പിക്സ് ഹോക്കി; സെമിയിൽ ഇന്ത്യൻ പുരുഷ ടീം ബെൽജിയത്തെ നേരിടും; ക്വാർട്ടറിൽ വനിതാ ടീമിന് എതിരാളികൾ ഓസീസ്

വനിതകളുടെ 200 മീറ്റർ ഹഡിൽസിൽ അമേരിക്കയുടെ കെന്നി ഹാരിസൺ സെമിയിൽ കടന്നു. പോർട്ടി റിക്കോയുടെ ജാസ്മിൻ ഒളിമ്പിക് റെക്കോർഡോടെയാണ് വനിതകളുടെ 100 മീറ്റർ ഹർഡിൽസ് സെമിയിലേക്ക് കടന്നത്. 12.26 സെക്കൻഡിലാണ് ജാസ്മിൻ മത്സരം പൂർത്തിയാക്കിയത്.

Story Highlights: dutee chand fails to qualify

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here