കേരളത്തില്‍ വിദേശ നിർമിത മദ്യത്തിന്‍റെ വില കൂട്ടി; പ്രമുഖ ബ്രാൻഡുകൾക്ക് 1000 രൂപയോളം വില കൂടും

സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്ന വിദേശനിര്‍മിത മദ്യത്തിന്‍റെ വില കൂട്ടി. പ്രമുഖ ബ്രാൻഡുകൾക്ക് 1000 രൂപയോളം വില കൂടും.വെയര്‍ ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനത്തില്‍ നിന്ന് 14 ശതമാനമായും റീട്ടെയില്‍ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയത്.
കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണിതെന്നാണ് വിലയിരുത്തല്‍. ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റമില്ല. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആയിരം രൂപയോളം വില വര്‍ദ്ധനയുണ്ട്. എന്നാല്‍, ബവ്കോയുടെ പ്രതിമാസ വില്‍പ്പനയുടെ 0.2 ശതമാനം മാത്രമാണ് വിദേശ നിര്‍മിത മദ്യ വില്‍പ്പനയെന്ന് ബവ്കോ അറിയിച്ചു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here