Advertisement

എല്ലാ കടകളും എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണം; നിർദേശങ്ങളുമായി ഐഎംഎ

August 2, 2021
1 minute Read

കൊവിഡ് നിയന്ത്രണങ്ങളിൽ നാളെ സ‍ർക്കാർ മാറ്റം വരുത്താനിരിക്കെ നി‍ർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. എല്ലാ കടകളും തുറക്കണമെന്നും വിദ്യാഭ്യാസ്ഥാപനങ്ങളിൽ അധ്യയനം വേണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

18 വയസിന് താഴെ പ്രായമുള്ളവ‍ർക്കും 18 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും വാക്സീൻ നൽകുകയും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുകയും വേണം. കൂടാതെ പ്രധാന ടൂറിസം കേന്ദ്രങ്ങളും തുറക്കണം. എല്ലാ വ്യാപാര- വ്യവസായശാലകളും എല്ലാ ദിവസവും തുറക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

വാക്സിൻ വിതരണം ആരോഗ്യ വകുപ്പ് നേരിട്ട് നടത്തണം. വാക്സീൻ വിതരണം പലയിടത്തും സംഘ‍ർഷത്തിലേക്ക് നീങ്ങുകയാണെന്നും വാക്സീൻ കൊടുക്കന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഐഎംഎ ആരോപിക്കുന്നു.

ചെറുകിട ആശുപത്രികൾക്ക് അടക്കം വാക്സീൻ വാങ്ങാൻ സൗകര്യമൊരുക്കണമെന്നും നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് സിറോ സ‍ർവ്വേ നടത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി വിപുലമായ സീറോ സർവേക്ക് തയാറാണെന്നും ഐ.എം.എ വ്യക്തമാക്കി. ഇതിന് പകരം എല്ലാ ജില്ലകളിലുമായുള്ള ആധികാരിക പഠനം വേണം. കൂടുതൽ സിഎഫ്എൽടിസികൾ സജ്ജമാക്കണമെന്നും ഈ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെ സമരത്തിലേക്ക് തള്ളി വിടരുതെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top