Advertisement

പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കാലാവധി നീട്ടിയ ഉത്തരവിനെതിരെ പബ്ലിക് സർവീസ് കമ്മിഷൻ ഹൈക്കോടതിയിൽ

August 2, 2021
Google News 1 minute Read
HC quashed order

ഓഗസ്റ്റ് നാലിന് കാലാവധി അവസാനിക്കാനിരുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കാലാവധി നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ പബ്ലിക് സർവീസ് കമ്മിഷൻ ഹൈക്കോടതിയിൽ. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് പി.എസ്.സി. കോടതിയെ സമീപിച്ചത്.

Read Also:പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാന്‍ ഉത്തരവ്

കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുത്തുമെന്നാണ് പി.എസ്.സി. ഉയർത്തുന്ന വാദം. നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകളെല്ലാം നികത്തിയിട്ടുണ്ടെന്നും പുതിയ ഒഴിവുകൾ പുതിയ ഉദ്യോഗാർഥികൾക്കു നൽകണമെന്നും പി‍.എസ്‍.സി. കോടതിയിൽ അഭ്യർഥിച്ചിട്ടുണ്ട്.

ഉദ്യോഗാർഥിയുടെ അപേക്ഷയിൽ കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രഡ് പട്ടികയുടെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടത്. ഇതിനെതിരെയാണ് പി‍.എസ്‍.സി.യുടെ അപ്പീൽ ഹർജി.

Story Highlights: Kerala PSC to High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here