Advertisement

മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ മൃതദേഹം വിമാനത്താവളത്തിൽ അനാഥാവസ്ഥയിൽ കിടന്നത് 8 മണിക്കൂർ

August 2, 2021
Google News 1 minute Read
dead body

കൊവിഡ് ബാധിച്ച് സെനഗലിൽ മരിച്ച മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ മൃതദേഹം മുംബെ വിമാനത്താവളത്തിൽ അനാഥാവസ്ഥയിൽ കിടന്നത് 8 മണിക്കൂർ. മലപ്പുറം സ്വദേശിയായ നാവികൻ വിനീത് കൃഷ്ണയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചിട്ടും നാട്ടിലെത്തിക്കാൻ വിമാന കമ്പനികൾ തയാറായില്ല . ഒടുവിൽ വിനീത് ജോലി ചെയ്യുന്ന അറ്റ്ലാന്റിക്ക സ്കൂ എന്ന കമ്പനി പ്രതിനിധകൾ റോഡ് മാർഗം മൃതദേഹവുമായി കേരളത്തിലേക്ക് തിരിച്ചു.

ജൂലൈ 22 നാണ് സെനഗലിൽ വെച്ച് മലപ്പുറം ഐക്കരപ്പടി സ്വദേശി വിനീത് കൃഷ്ണൻ കൊവി ഡ് ബാധിച്ച് മരണപ്പെടുന്നത് . മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു വിനീത്. വിനീത് ജോലി ചെയ്തിരുന്ന മുംെ ബ
ആസ്ഥാനമായ അറ്റ്ലാന്റിക്ക സ്കൂ മാനേജ്മെന്റ് കമ്പനിയാണ് മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചത്.എം കെ രാഘവൻ എം പി അടക്കമുള്ളവർ മൃതദേഹം ഇന്ത്യയിലേക്കെത്തിക്കാൻ ഇടപെടൽ നടത്തിയിരുന്നു. എന്നാൽ എയർ ഫ്രാൻസ് വിമാനത്തിൽ മുംെ ബയിൽ എത്തിച്ച മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരാൻ എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ തയ്യാറായില്ല.

ബൈറ്റ് ടെലി , ക്യാപ്ടൻ സർദാർ കണ്ടത്തിൽ, മർച്ചന്റ് നേവി ഓർഗനൈസേഷൻ
വിമാന കമ്പനികൾ ഒരു തരത്തിലും സമ്മതിക്കാതെ വന്നതോടെ വിനീത് ജോലി ചെയ്യുന്ന കമ്പനി പ്രതിനിധികൾ റോഡ് മാർഗം മൃതദേഹവുമായി മലപ്പുറത്തേക്ക് തിരിക്കുയായിരുന്നു. ലോകാരോഗ്യ സംഘടന പറഞ്ഞ മാനദണ്ഡങ്ങളോടെ പായ്ക്ക് ചെയ്താണ് മൃതദേഹം ഇന്ത്യയിലെത്തിച്ചത് . എന്നാൽ മൃതദേഹം പായ്ക്ക് ചെയ്ത പെട്ടിക്ക് മെറ്റാലിക്ക് കോട്ടിങ്ങ് ഇല്ലെന്നാണ് വിമാന കമ്പനികൾ നൽകുന്ന വിശദീകരണം.

Story Highlights: Merchant Navy officer dead body

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here