ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വിലക്കിയ താരങ്ങളിൽ ഒരാൾ വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇംഗ്ലണ്ണ്ട് പര്യടനത്തിനിടെ ബയോ ബബിൾ ലംഘിച്ചതിനെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വിലക്കിയ താരങ്ങളിൽ ഒരാൾ ഉടൻ വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്. ദനുഷ്ക ഗുണതിലക, കുശാൽ മെൻഡിസ്, നിറോഷൻ ഡിക്ക്‌വെല്ല എന്നീ താരങ്ങളെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തേക്ക് വിലക്കിയത്. ഇവരിൽ ഒരാൾ ഉടൻ വിരമിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ഇത് ആരാണ് എന്നതിനെപ്പറ്റി വ്യക്തതയില്ല. (Sri Lanka cricketers retire)
അതേസമയം, ഇസുരു ഉദാനയ്ക്ക് പിന്നാലെ മറ്റൊരു മുതിർന്ന പേസ് ബൗളർ കൂടി ഉടൻ വിരമിച്ചേക്കുമെന്നും സൂചനയുണ്ട്. ശ്രീലങ്കൻ ക്രിക്കറ്റിൻ്റെ മോശം പ്രകടനങ്ങൾക്കിടെ താരങ്ങളുടെ വിരമിക്കൽ അവർക്ക് കനത്ത തിരിച്ചടിയാകും. ദാസുൻ ഷനകയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യക്കെതിരെ ടി-20 പരമ്പര സ്വന്തമാക്കിയ ലങ്കൻ ടീം തിരിച്ചുവരവിൻ്റെ പാതയിലാണ്. ഈ അവസരത്തിൽ ടീമിലെ സുപ്രധാന താരങ്ങൾ കൊഴിഞ്ഞുപോകുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കും.
Read Also: ഇന്ത്യക്കെതിരെ മികച്ച പ്രകടനം; ഹസരങ്കയ്ക്ക് പിന്നാലെ നാല് ഐപിഎൽ ടീമുകൾ
അതേസമയം, ഇന്ത്യക്കെതിരായ പരിമിത ഓവർ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്കയെ സ്വന്തമാക്കാൻ ഐപിഎൽ ടീമുകൾ ശ്രമിക്കുകയാണ്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം നാല് ഐപിഎൽ ടീമുകളാണ് താരത്തെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. യുഎഇയിൽ നടക്കുന്ന രണ്ടാം പാദ മത്സരങ്ങളിൽ പല വിദേശ താരങ്ങളും കളിക്കാനെത്തില്ലെന്നാണ് വിവരം. ആ താരങ്ങൾക്ക് പകരം ശ്രീലങ്കൻ സ്പിന്നറെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഐപിഎൽ ഫ്രാഞ്ചൈസികൾ.
ഇന്ത്യക്കെതിരായ ടി-20 പരമ്പര ശ്രീലങ്ക 2-1 എന്ന നിലയിൽ ശ്രീലങ്ക സ്വന്തമാക്കിയിരുന്നു. നിർണായകമായ മൂന്നാം മത്സരത്തിൽ 7 വിക്കറ്റ് ജയമാണ് ആതിഥേയർ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 82 റൺസ് വിജയലക്ഷ്യം 14.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലങ്ക മറികടന്നു. നാല് ഓവറിൽ വെറും ഒമ്പത് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ വനിന്ദു ഹസരംഗയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. ഇന്ത്യക്കായി രാഹുൽ ചഹറാണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.
Story Highlights: More Sri Lanka cricketers to retire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here