പെഗസിസ് ഫോൺ ചോർത്തൽ; ഇരയായവരുടെ മുഴുവൻ വിവരങ്ങളും പുറത്തുവിടാൻ കേന്ദ്രത്തിന് നിർദേശം നൽകണം: ഹർജി നൽകി എഡിറ്റേഴ്സ് ഗിൽഡ്

പെഗസിസ് ഫോൺ ചോർത്തലിൽ അന്വേഷണമാവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സുപ്രിംകോടതിയിൽ. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ആവശ്യം.
ഫോൺ ചോർത്തലിന് ഇരയായവരുടെ മുഴുവൻ വിവരങ്ങളും പുറത്തുവിടാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആവശ്യപെടുന്നു. ഇതേ ആവശ്യം ഉന്നയിച്ച് അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയിലെത്തിയ അഞ്ചാമത്തെ ഹർജിയാണിത്.
Read Also: പെഗസിസ് ഫോൺ ചോർത്തൽ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും
ഇതിനിടെ, പെഗസിസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്ത് വന്നിരുന്നു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ എൻ ഡി എ നേതാവാണ് നിതീഷ് കുമാർ. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടു.
Read Also: പെഗസിസ് ; എൻഡിഎയിൽ ഭിന്നത, ഫോൺ ചോർത്തൽ അന്വേഷിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി
അതേസമയം, പെഗാസസ് വിവാദത്തിൽ പ്രതിപക്ഷം ഉയർത്തുന്ന ഗുരുതര ആരോപണങ്ങൾക്ക് മറുപടി പറയാൻ പോലും ഇതേവരെ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
Story Highlights: Pegasus spayware , Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here