Advertisement

പെഗസിസ്‌ ; എൻഡിഎയിൽ ഭിന്നത, ഫോൺ ചോർത്തൽ അന്വേഷിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി

August 2, 2021
Google News 2 minutes Read
bihar cm

പെഗസിസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ എൻ ഡി എ നേതാവാണ് നിതീഷ് കുമാർ. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടു,

പെഗസിസ് വിഷയത്തിൽ ഇതാദ്യമായാണ് ഒരു എൻഡിഎ ഘടകകക്ഷി അന്വേഷണം ആവശ്യപ്പെടുന്നത്. അതേസമയം, പെ​ഗാസസ് വിവാദത്തിൽ പ്രതിപക്ഷം ഉയ‍‍ർത്തുന്ന ​ഗുരുതര ആരോപണങ്ങൾക്ക് മറുപടി പറയാൻ പോലും ഇതേവരെ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ ലോക നേതാക്കളുടെ പേരുകളുടക്കമുള്ള റിപ്പോര്‍ട്ട് ദി ഗാര്‍ഡിയന്‍ ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ എന്നിവരടക്കം 34 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ പേരുകള്‍ പട്ടികയിലുണ്ട്. ഇന്ത്യയില്‍ നിന്ന് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകളും ചോര്‍ത്തി.

Read Also:പെഗസിസ് ഫോൺ ചോർത്തൽ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും


ഫോണ്‍ചോര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ അറിവോടെ ആണെന്ന വാര്‍ത്ത ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. എന്നാല്‍ വാര്‍ത്ത തള്ളി കേന്ദ്രം രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

Read Also:പെഗസിസ് ഫോൺ ചോർത്തൽ; എൻഎസ്ഒ ഓഫിസിൽ ഇസ്രായേൽ റെയ്ഡ്

Story Highlights: Bihar C M Nitish Kumar Demands Probe Into Pegasus Scandal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here