Advertisement

പെഗസിസ് ഫോൺ ചോർത്തൽ; എൻഎസ്ഒ ഓഫിസിൽ ഇസ്രായേൽ റെയ്ഡ്

July 29, 2021
Google News 1 minute Read
israel raid nso office

പെഗസിസ് ഫോൺ ചോർത്തൽ വിവാദത്തിൽ എൻഎസ്ഒ ഓഫിസിൽ ഇസ്രായേൽ റെയ്ഡ്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടേയും ഉൾപ്പെടെ ഫോൺ ചോർത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഇസ്രായേൽ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നത്.

ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള സംഘമാണ് പെഗസിസ് ചാര സോഫ്റ്റ്‌വെയറിന്റെ നിർമാതാക്കളായ എൻഎസ്ഒയിൽ പരിശോധന നടത്തിയത്. ഓഫിസിൽ നടന്ന പരിശോധന സംബന്ധിച്ച വാർത്ത എൻഎസ്ഒ കമ്പനി അധികൃതർ തന്നെ സ്ഥിരീകരിച്ചു. പൂർണമായും സുതാര്യതയോടെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും, അന്വേഷണത്തിൽ അത് ബോധ്യമാകുമെന്നും എൻഎസ്ഒ വക്താവ് പ്രതികരിച്ചു. പെഗസിസ് പ്രോജക്റ്റിലൂടെ പുറത്ത് വന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും കമ്പനി ആവർത്തിച്ചു.

Read Also: പെഗസിസ് ഫോൺ ചോർത്തൽ; സുപ്രിംകോടതി ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഭീമഹർജി

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പെഗസിസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച്, മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയുമടക്കം ഫോണുകൾ ചോർത്തിയത് ആഗോള തലത്തിൽ വിവാദമായ സാഹചര്യത്തിലാണ് ഇസ്രായേൽ വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റ ഫോൺ നമ്പറും പട്ടികയിൽ കണ്ടതോടെ ഫ്രാൻസ് ഇസ്രായേലിനെ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും, പ്രാഥമിക കണ്ടെത്തലുകൾ പങ്കുവയ്ക്കാമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറൻസ് പാർലിയെ അറിയിച്ചു.

Story Highlights: israel raid nso office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here