ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; ഡൽഹിയിൽ കനത്ത പ്രതിഷേധം

ഒൻപത് വയസ്സുകാരീ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ രാജ്യ തലസ്ഥാനത്ത് കനത്ത പ്രതിഷേധം. നാട്ടുകാർ റോഡ് തടഞ്ഞ് ധർണ നടത്തുകയാണ്. സംഭവത്തിൽ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ കേസെടുത്തു. (protest in new delhi)
ഡൽഹി കൻ്റോണ്മെൻ്റ് മേഖലയ്ക്ക് മേഖലയ്ക്ക് സമീപമുള്ള പുരാന നംഗലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. എന്നാൽ, 24 മണിക്കൂർ നേരം പൊലീസിൻ്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് നാട്ടുകാർ സംഘടിച്ച് പ്രതിഷേധിക്കുന്നത്. കുറ്റവാളികൾക്ക് വധശിക്ഷ ഉറപ്പാക്കണമെന്നാണ് അവരുടെ ആവശ്യം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
ശ്മശാനത്തിനു സമീപമാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്. ഇവിടെ നിന്ന് തണുത്ത വെള്ളം ശേഖരിക്കുന്നതിനായി പോയ പെൺകുട്ടി വീട്ടിൽ തിരികെവന്നില്ല. അന്വേഷിച്ച് അമ്മ എത്തിയപ്പോൾ കുട്ടി ഷോക്കേറ്റ് മരിച്ചു എന്നായിരുന്നു ശ്മശാനത്തിലെ പുരോഹിതൻ്റെ വിശദീകരണം. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ചുണ്ട് നീലിച്ച് കിടക്കുകയായിരുന്നു എന്ന് മാതാവ് പറഞ്ഞു. തുടർന്ന് വിവരം പൊലീസിൽ അറിയിക്കരുതെന്ന് പുരോഹിതനും കൂട്ടാളികളും അമ്മയോട് പറഞ്ഞു. പൊലീസിനെ അറിയിച്ചാൽ പോസ്റ്റ്മാർട്ടം നടത്തി ആന്തരികാവയവങ്ങൾ മോഷ്ടിക്കുമെന്നും അതിനാൽ ഉടൻ ശരീരം മറവിചെയ്യണമെന്നും അവർ നിർബന്ധം പിടിച്ചു. ആവശ്യം പെൺകുട്ടിയുടെ മാതാപിതാക്കൾ സമ്മതിക്കുകയും ശവശരീരം മറവുചെയ്യുകയും ചെയ്തു. പിന്നീട് പെൺകുട്ടിയുടെ മാതാപിതാക്കൾ നാട്ടുകാരോടൊപ്പം ശ്മശാനം വളഞ്ഞ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Story Highlights: protest in new delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here