29
Sep 2021
Wednesday
Covid Updates

  ഇന്ത്യൻ വാലറ്റം ബാറ്റിംഗ് പരിശീലിക്കുന്നുണ്ട്: അജിങ്ക്യ രഹാനെ

  tailernders practice batting rahane

  ഇന്ത്യൻ വാലറ്റം ബാറ്റിംഗ് പരിശീലിക്കുന്നുണ്ടെന്ന് ഉപനായകൻ അജിങ്ക്യ രഹാനെ. വാലറ്റം ചേർന്ന് 20-30 റൺസുകൾ എടുത്താൽ തന്നെ വലിയ മാറ്റമുണ്ടാവുമെന്നും അങ്ങനെ സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും രഹാനെ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനു മുന്നോടി ആയാണ് രഹാനെയുടെ വെളിപ്പെടുത്തൽ. നാളെ മുതലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. (tailernders practice batting rahane)

  “ശർദ്ദുലിനു ബാറ്റ് ചെയ്യാനാവും. ഓസ്ട്രേലിയയിൽ ശർദ്ദുൽ ബാറ്റ് ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും. ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നുണ്ട്. ബുംറ, ഷമി, സിറാജ്, ഉമേഷ്, ഇഷാന്ത് എന്നിവരൊക്കെ നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തുന്നുണ്ട്. അവസാനത്തൊൽ 20-30 റൺസ് സ്കോർ ചെയ്താലും അത് വലിയ കാര്യമാണ്. ഫലം വൈകിയേ ഉണ്ടാവൂ. പ്രധാനം കഠിനാധ്വാനം ചെയ്ത് ടീമിനു വേണ്ടി സംഭാവന ചെയ്യലാണ്. വാലറ്റക്കാർ കുറച്ച് റൺസ് സ്കോർ ചെയ്യുമെന്ന് ഞങ്ങൾ കരുതുന്നു.”- രഹാനെ പറഞ്ഞു.

  Read Also: ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കും: മൈക്കൽ വോൺ

  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷനിൽ നടക്കുന്ന ആദ്യ മത്സരമാണ് നാളെ നോട്ടിങ്‌ഹാമിലെ ട്രെൻഡ്‌ബ്രിഡ്ജിൽ ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് ആരംഭിക്കുക. പരുക്ക് വലയ്ക്കുന്ന ഇന്ത്യൻ ടീമിൽ നാളെ രോഹിത് ശർമ്മയ്ക്കൊപ്പം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കുമെന്നാണ് വിവരം. ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഇല്ലാതെയാവും ഇംഗ്ലണ്ട് ഇറങ്ങുക.

  കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് പരാജയപ്പെട്ടതിൻ്റെ ക്ഷീണം മാറുന്നതിനു മുൻപാണ് ഇന്ത്യ അടുത്ത ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാഡ് കെട്ടുക.ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ച ന്യൂസീലൻഡിൻ്റെ ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. പോരാത്തതിന് ശുഭ്മൻ ഗിൽ, വാഷിംഗ്ടൺ സുന്ദർ, അവേശ് ഖാൻ എന്നിവർ പരുക്കേറ്റ് പുറത്താവുകയും ചെയ്തു. പകരം ടീമിലേക്ക് വിളിച്ച പൃഥ്വി ഷായും സൂര്യകുമാർ യാദവും ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കില്ല. ഇതിനെല്ലാം പുറമേ പരിശീലനത്തിനിടെ ഹെൽമറ്റിൽ പന്തിടിച്ച് പരുക്കേറ്റ ഓപ്പണർ മായങ്ക് അഗർവാൾ നാളത്തെ മത്സരത്തിൽ നിന്ന് പുറത്താവുകയും ചെയ്തു. ഇതിനെയൊക്കെ മറികടന്നുവേണം ഇന്ത്യക്ക് കളിയിൽ പ്രകടനം നടത്താൻ.

  Story Highlights: tailernders practice batting ajinkya rahane

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top