Advertisement

‘രൂപതയുടെ കരുതല്‍ സ്വാഗതാര്‍ഹം’; സര്‍ക്കുലറിന് പൂർണ്ണ പിന്തുണ; മാണി സി കാപ്പന്‍

August 4, 2021
0 minutes Read

പാലാ രൂപത പ്രഖ്യാപിച്ച കുടുംബക്ഷേമ സര്‍ക്കുലറിന് പിന്തുണയുമായി മാണി സി കാപ്പന്‍ എംഎല്‍എ. . കുട്ടികളുടെ മാനസികവും ആരോഗ്യപരമായ വളര്‍ച്ചയ്ക്കു കൂടുതല്‍ കുട്ടികള്‍ നല്ലതാണെന്നും,കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ കുട്ടികളുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം ഉണ്ടാവുമെന്നും കാപ്പന്‍ ചൂണ്ടിക്കാട്ടി.

അതിനാല്‍ തന്നെ രൂപതയുടെ കരുതല്‍ സ്വാഗതാര്‍ഹമാണെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കു ഒറ്റപ്പെടലില്‍ നിന്നും രക്ഷ നേടാനാവും. തനിക്ക് മൂന്ന് മക്കള്‍ ഉണ്ട്. എന്നാല്‍ അഞ്ച് കുട്ടികളെങ്കിലും വേണമെന്നായിരുന്നു ആഗ്രഹം.

പതിനൊന്ന് മക്കളുള്ള കുടുംബത്തിലെ അംഗമാണ് താനെന്നും കാപ്പന്‍ പറഞ്ഞു. കുടുംബവര്‍ഷത്തിന്റെ ഭാഗമായി അഞ്ചു കുട്ടികള്‍ ഉള്ളവര്‍ക്കു പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ചതിലൂടെ ജീവന്റെ മഹത്വമാണ് സഭ ഉയര്‍ത്തിപ്പിടിച്ചതെന്നും കാപ്പന്‍ ചൂണ്ടിക്കാട്ടി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top