വനിതാ ഗുസ്തി : അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി

ടോക്യോ ഒളിമ്പിക്സ് വനിതാ ഗുസ്തിയിൽ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി. ബെലാറസ് താരം ഇറൈന 8-2 നാണ് ഇന്ത്യയെ തോൽപ്പിച്ചത്. വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം ഇനത്തിലായിരുന്നു മത്സരം. (anshu malik loses)
പുരുഷന്മാരുടെ ജാവലിൻ ത്രോ, വനിതകളുടെ ഗോൾഫ്, പുരുഷന്മാരുടേയും വനിതകളുടേയും ഗുസ്തി, വനിതകളുടെ ഹോക്കി സെമി ഫൈനൽ എന്നിവയാണ് ഇന്ത്യ ഇന്ന് പ്രതീക്ഷ വയ്ക്കുന്ന ഇനങ്ങൾ.
Read Also: ടോക്യോ ഒളിമ്പിക്സ്: ഫുട്ബോൾ ഫൈനലിൽ ബ്രസീലിന് എതിരാളി സ്പെയിൻ
ഇതിൽ ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 86.65 മീറ്റർ താണ്ടിയാണ് ഫൈനൽ ഉറപ്പിച്ചത്.
.@Neeraj_chopra1 made entering an Olympic final look so easy! ??
— #Tokyo2020 for India (@Tokyo2020hi) August 4, 2021
Neeraj's FIRST attempt of 86.65m in his FIRST-EVER #Olympics was recorded as the highest in men's Group A, beating @jojo_javelin's 85.64m ?#StrongerTogether | #UnitedByEmotion | #Tokyo2020 | #BestOfTokyo pic.twitter.com/U4eYHBVrjG
വനിതകളുടെ ഗുസ്തി സെമിഫൈനലിൽ ഇന്ത്യയുടെ ലോവ്ലീന ബോർഗോഹെയ്ൻ ഇന്ന് കളത്തിലിറങ്ങും. തുർക്കിയാണ് എതിരാളി. വനിതാ ഹോക്കി സെമി ഫൈനൽ മത്സരം ഇന്ത്യൻ സമയം 3.30 ന് ആരംഭിക്കും. അർജന്റീനയെയാണ് ഇന്ത്യൻ സംഘം നേരിടുക.
Story Highlights: anshu malik loses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here