ബംഗ്ലാദേശില്‍ വിവാഹ സത്കാരത്തിനെത്തിയ 16 പേര്‍ മിന്നലേറ്റ് മരിച്ചു

ബംഗ്ലാദേശില്‍ 16 പേര്‍ മിന്നലേറ്റ് മരിച്ചു. നദീതീരത്തെ പട്ടണമായ ഷിബ്ഗഞ്ചിൽ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. സംഭവത്തിൽ വരനും പരിക്കേറ്റു.വരന്‍ ഉള്‍പ്പെട്ട സംഘം ബോട്ടുകളില്‍ കയറി യാത്രതുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇടിയും മിന്നലും ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.
വിവിധ ബോട്ടുകളില്‍ കയറിയവരാണ് നിമിഷങ്ങളുടെ ഇടവേളയില്‍ പലതവണ ഉണ്ടായ മിന്നലുകളേറ്റ് മരിച്ചത്. വധു സംഘത്തിനൊപ്പം ഉണ്ടായിരുന്നില്ല.
Read Also: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മധ്യപ്രദേശിൽ നാല് മരണം
അതേസമയം , ബംഗ്ലാദേശില്‍ അതിശക്തമായ കാലവര്‍ഷമാണ് അനുഭവപ്പെടുന്നത്. മഴക്കെടുതികളില്‍ കോക്‌സ് ബസാര്‍ ജില്ലയില്‍ 20 പേര്‍ മരിച്ചിരുന്നു. ആറ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ അടക്കമുള്ളവരാണ് മരിച്ചത്. പ്രതിവര്‍ഷം നൂറുകണക്കിന് പേരാണ് ബംഗ്ലാദേശില്‍ മിന്നലേറ്റ് മരിക്കുന്നത്.
Read Also: ഡൽഹി സാക്ഷ്യം വഹിക്കുന്നത് 18 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക്
Story Highlights: Bangladesh Lightning killed at least 16 people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here