Advertisement

ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ ലോകേഷ് രാഹുൽ ഓപ്പണറായേക്കും

August 4, 2021
Google News 2 minutes Read
england india test starts today

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. നോട്ടിംഗ്‌ഹാമിലെ ട്രെൻ്റ് ബ്രിഡ്ജിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് മത്സരം ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷനിലെ ആദ്യ പരമ്പര കൂടിയാണ് ഇത്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. (england india test starts today)

മൂടിക്കെട്ടിയ അന്തരീക്ഷമാണ് ട്രെൻ്റ് ബ്രിഡ്ജിൽ. രണ്ടാം ദിനം മുതൽ മഴ സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ പേസ് ഹെവി അറ്റാക്ക് ആവും ഇരു ടീമുകളും തെരഞ്ഞെടുക്കുക. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പേസ് ബൗളർക്ക് പകരം രവീന്ദ്ര ജഡേജയെ കളിപ്പിക്കാനുള്ള തീരുമാനം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ നാല് സ്പെഷ്യലിസ്റ്റ് പേസർമാരുമായി ഇന്ത്യ ഇന്ന് കളിക്കാനിറങ്ങിയേക്കാം. എന്നാൽ, സന്നാഹ മത്സരത്തിൽ ബാറ്റുകൊണ്ട് തകർപ്പൻ പ്രകടനം നടത്തിയ ജഡേജയെ മാറ്റിനിർത്തി ഒരു ഫൈനൽ ഇലവൻ ഇന്ത്യ പരീക്ഷിക്കുമോ എന്നതും സംശയമാണ്. ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയാൽ മൂന്ന് പേസർമാർ ആരൊക്കെ എന്നതും ഇന്ത്യക്ക് തലവേദനയാണ്.

Read Also: ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കും: മൈക്കൽ വോൺ

വാലറ്റത്ത് ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിവുള്ള ശർദ്ദുൽ താക്കൂർ ടീമിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ബുംറ, ഷമി എന്നിവർ ടീമിൽ സ്ഥാനമുറപ്പിച്ചപ്പോൾ ഇശാന്ത് ശർമ്മ, മുഹമ്മദ് സിറാജ്, ശർദ്ദുൽ താക്കൂർ എന്നിവർ തമ്മിലാവും മൂന്നാം പേസറിനുള്ള മത്സരം. ജഡേജ കളിച്ചില്ലെങ്കിൽ സ്വാഭാവികമായും ബാറ്റിംഗ് കൂടി പരിഗണിച്ച് താക്കൂറിനു തന്നെയാണ് സാധ്യത. നാലാം പേസറായി സിറാജ് എത്തിയേക്കും. എന്നാൽ. ജഡേജ ടീമിലുണ്ടെങ്കിൽ ഇശാന്ത് ശർമ്മ, മുഹമ്മദ് സിറാജ് എന്നിവർ തമ്മിലാവും മത്സരം.

മായങ്ക് അഗർവാൾ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായതിനാൽ ലോകേഷ് രാഹുൽ തന്നെ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. ഹനുമ വിഹാരിക്കും സാധ്യത കല്പിക്കപ്പെടുന്നുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരെ മൂന്ന് വർഷം മുൻപ് ടെസ്റ്റ് സെഞ്ചുറിയടിച്ച രാഹുലിനു തന്നെയാണ് സാധ്യത കൂടുതൽ.

ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സിൻ്റെ അഭാവം മുഴച്ചുനിൽക്കും. ന്യൂസീലൻഡിനെതിരെ ജൂണിൽ നടന്ന മത്സരത്തിലും ഇംഗ്ലണ്ട് ടീമിൽ സ്റ്റോക്സ് ഉണ്ടായിരുന്നില്ല. അന്ന് പരീക്ഷിച്ച ടീമിനെത്തന്നെയാവും ഇന്ന് ഇംഗ്ലണ്ട് കളത്തിലിറക്കുക. പരുക്കേറ്റ ഒലി പോപ്പിനു പകരം ജോണി ബെയർസ്റ്റോ ടീമിലെത്തും.

Story Highlights: england india test starts today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here