Advertisement

കര്‍ണാടക മന്ത്രിസഭ പുനഃസംഘടിപ്പിച്ചു: ഉപമുഖ്യമന്ത്രിയില്ല, യെദ്യൂരപ്പയുടെ മകനുമില്ല

August 4, 2021
Google News 2 minutes Read
ministers

കര്‍ണാടകത്തില്‍ ബസവരാജ് ബൊമ്മെ 29 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനമില്ല. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഇളയമകന്‍ ബി.വൈ വിജയേന്ദ്രയ്ക്കും മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചില്ല.

അനുഭവ സമ്പത്തിന്റെയും പുത്തന്‍ കരുത്തിന്റെയും മിശ്രിതമായിരിക്കും പുതിയ മന്ത്രിസഭയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മന്ത്രിസഭയില്‍ ഒ.ബി.സി. വിഭാഗത്തില്‍ നിന്ന് ഏഴും എസ്.സി. വിഭാഗത്തില്‍നിന്ന് മൂന്നും എസ്.ടി. വിഭാഗത്തില്‍നിന്ന് ഒന്നും വൊക്കലിഗയില്‍നിന്ന് ഏഴും ലിംഗായത്തില്‍നിന്ന് ഏട്ടും മന്ത്രിമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രി

ജൂലൈ 28-ന് കര്‍ണാടകയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബസവരാജ് ബൊമ്മെ, രണ്ടു തവണ ഡല്‍ഹി സന്ദര്‍ശിച്ച് പ്രധാനമന്ത്രി മോദി, പാര്‍ട്ടിയുടെ ഉന്നത നേതൃത്വം എന്നിവരുമായി മന്ത്രിസഭ വിപുലീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Read Also: ബി എസ് യെദ്യൂരപ്പ രാജിവച്ചു

Story Highlights: Karnataka Cabinet expansion: Full list of CM Bommai’s 29 ministers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here