Advertisement

കേരളത്തിലെ കൊവിഡ് പ്രതിരോധം : പഴുതുകൾ ചൂണ്ടിക്കാട്ടി കേന്ദ്രസംഘം

August 4, 2021
Google News 1 minute Read
kerala covid tracing

കേരളത്തിലെ കൊവിഡ് പ്രതിരോധത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി കേന്ദ്രസംഘം. കേരളം സന്ദർശിച്ച കേന്ദ്രസംഘം കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി പങ്കുവച്ച സ്ഥിതിവിവരങ്ങളിലാണ് പഴുതുകൾ സമ്പന്ധിച്ച വിശദീകരണം.

കോണ്ടാക്ട് ട്രെയ്സിംഗിൽ ആണ് പ്രധാന പോരായ്മ. ശുപാർശ ചെയ്യപ്പെട്ട 1:20 ന് പകരം ഉള്ളത് 1:15 ആണെന്നും ആരോ​ഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. രോഗബാധ കൂടിയ 10 ജില്ലകളിലും യുക്തിസഹാജമായ വിധത്തിൽ കോണ്ടാക്ട് ട്രെയ്സിംഗ് ഉണ്ടാകുന്നില്ല.

Read Also: രാജ്യത്തെ 50 ശതമാനത്തോളം കേസുകളും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലെന്ന് കേന്ദ്രം

മലപ്പുറം ജില്ലയിലെ സ്ഥിതി അതീവ ആശങ്കാ ജനകമാണെന്നും കേന്ദ്ര സംഘം പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുക്കൾ നിശ്ചയിക്കുന്നതിലെ നടപടികളിലും യുക്തിയില്ലെന്നും , വീട് വീടാന്തരം ഉള്ള പരിശോധന വർധിപ്പിക്കണമെന്നും കേന്ദ്ര സംഘം പറഞ്ഞു.

Story Highlights: kerala covid tracing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here