ഇളവുകള്‍ ഉല്‍സവകാലത്ത് മാത്രം ഒതുങ്ങരുത്; കടകള്‍ തുറക്കാന്‍ ഇളവുകള്‍ നല്കിയ തീരുമാനങ്ങള്‍ സ്വാഗതം ചെയ്ത് വ്യാപാരികള്‍

കടകള്‍ തുറക്കാന്‍ ഇളവുകള്‍ നല്കിയ തീരുമാനങ്ങള്‍ സ്വാഗതം ചെയ്ത് വ്യാപാരികള്‍. എന്നാൽ ഇളവുകള്‍ ഉല്‍സവകാലത്ത് മാത്രം ഒതുങ്ങരുത്. മൈക്രോ കണ്ടെയ്ന്മെന്റ് നിശ്ചയിക്കാനുള്ള പുതിയ മാനദണ്ഡത്തെക്കുറിച്ച് പഠിച്ചതിന് ശേഷം അഭിപ്രായം പറയുമെന്ന് റയുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതികരിച്ചു.
സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമെന്ന് വ്യാപാരി വ്യവസായി വ്യവാസായി ഏകോപനസമിതി പ്രതികരിച്ചു. ഇളവുകള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മൈക്രോ കണ്ടെയ്ന്മെന്റ് പ്രഖ്യാപിക്കാനുള്ള പുതിയ മാനദണ്ഡത്തെക്കുറിച്ച് പഠിച്ചതിന് ശേഷം അഭിപ്രായം പറയും. വ്യാപാരികള്‍ക്ക് നേരെയെടുത്ത കേസുകളും പിഴയും പിന്‍വലിക്കണമെന്നും ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here