Advertisement

ന്യൂനപക്ഷ സ്കോളർഷിപ്പ് : അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി

August 4, 2021
Google News 1 minute Read
minority scholarship kerala

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ന്യൂനപക്ഷ അനുപാതം നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നായിരുന്നു ഹൈക്കോടതി വിധി.

അതേസമയം, സച്ചാർ കമ്മീഷൻ റിപ്പോർട്ടിലും മുഖ്യമന്ത്രി സഭയിൽ നിലപാട് വ്യക്തമാക്കി. ആനുകൂല്യങ്ങളിൽ കുറവുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: രാജ്യത്തെ 50 ശതമാനത്തോളം കേസുകളും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലെന്ന് കേന്ദ്രം

ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിക്കുന്നവരുടെ എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലെന്നും ന്യൂനപക്ഷ വിഭാ​ഗത്തിന്റെ താത്പര്യം സംരക്ഷിക്കാൻ മുന്നിൽ നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: minority scholarship kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here