Advertisement

ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ; നിയമസഭയിൽ യുഡിഎഫിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു

August 4, 2021
Google News 0 minutes Read

നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. കോട്ടയം കടുവാക്കുളത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യയിൽ നിയമസഭയിൽ യുഡിഎഫിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ബാങ്കിന്റെ ജപ്തി ഭീഷണി മൂലമുള്ള ആത്മഹത്യ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.പാവങ്ങളെ കുരുക്കിലാക്കിയത് ബാങ്ക് ആണെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണ് എന്ന് സഹകരണ മന്ത്രി സഭയെ അറിയിച്ചു. സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. 

അതേസമയം ബാങ്ക് ജപ്‌തിക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തി .പതിനായിരക്കണക്കിന് ജപ്‌തി നോട്ടീസുകളാണ് പ്രവഹിക്കുന്നത്.ധനകാര്യ സ്ഥാപനങ്ങളുടെ ജപ്‌തി നടപടികൾ നിർത്തിവയ്ക്കാൻ നടപടി സ്വീകരിക്കണം.ധനകാര്യ സ്ഥാപനങ്ങൾ കോട്ടും ടൈയും ഇട്ട ഗുണ്ടകളെ അയക്കുന്നെന്ന് പ്രതിപക്ഷ നേതാവ്.കൂടാതെ കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമായി കാണരുത്.ബാങ്കേഴ്സ് യോഗം വിളിച്ചത് പോലും കഴിഞ്ഞ ദിവസമെന്ന് വി ടി സതീശൻ പറഞ്ഞു.

ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ മന്ത്രി വിഎൻ വാസൻ മരണ കാരണം എന്താണെന്ന് പരിശോധിച്ച് വരികയാണെന്ന് സഭയെ അറിയിച്ചു. അർബൻ സഹകരണ ബാങ്കിൽ നിന്ന് 13 ലക്ഷമാണ് വായ്പ എടുത്തത്, മരണത്തിന് രണ്ട് ദിവസം മുമ്പ് ബാങ്ക് മാനേജർ ഇവരോട് സംസാരിച്ചിരുന്നു. ഏഴ് മാസം മുമ്പാണ് ബാങ്ക് നോട്ടീസ് നൽകിയതെന്നും ബാങ്ക് നടപടി സ്വീകരിച്ചില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ മന്ത്രി വാസവൻ നിഷേധിച്ചു. സർഫാസി നിയമം അനുസരിച്ച് തുക തിരിച്ച് പിടിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പറഞ്ഞ മന്ത്രി കെട്ടിടവും സ്ഥലവും ചേർത്താണ് 13 ലക്ഷം കടം നൽകിയതെന്നും വിശദീകരിച്ചു. 

കോട്ടയം അർബൻ സഹകരണ ബാങ്കിലെ 17 ലക്ഷത്തിന്‍റെ കടബാധ്യതയാണ് ഇരട്ട സഹോദരങ്ങളായ നസീറിന്‍റേയും നിസാറിന്‍റേയും മരണത്തിലേക്ക് നയിച്ചത്. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാർ തുടരെ വീട്ടിലെത്തിയതാണ് ഇരുവരുടേയും ആത്മഹത്യയ്ക്ക് കാരണമെന്നാണ് അമ്മയുടെ ആരോപണം.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here